
‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി ചിത്രാ നായര്‍ വിവാഹിതയായി. ലെനീഷ് ആണ് വരന്. നടിതന്നെയാണ് വിവാഹവീഡിയോ പങ്കുവെച്ച് ഇക്കാര്യം അറിയിച്ചത്.
ക്ഷേത്രത്തില്‍വെച്ച് ഇരുവരും വിവാഹിതരാവുന്ന വീഡിയോയാണ് കഴിഞ്ഞദിവസം താരം പങ്കുവെച്ചത്. അടുത്ത ബന്ധുക്കള്‍ മാത്രമേ വിവാഹത്തില്‍ പങ്കെടുത്തിരുന്നുള്ളൂ എന്നാണ് വിവരം. നടന് രാജേഷ് മാധവന് അടക്കം നിരവധിപ്പേര്‍ താരത്തിന് വിവാഹാശംസയുമായി എത്തി.
കഴിഞ്ഞവര്‍ഷം നവംബറില്‍ ലെനീഷിന് പിറന്നാള്‍ ആശംസ പങ്കുവെച്ച് ചിത്ര നായര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടിരുന്നു. ലെനീഷിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചായിരുന്നു ആശംസനേര്‍ന്നത്.
താന്‍ വിവാഹമോചിതയാണെന്ന് ചിത്ര നായര്‍ ഒരു ഓണ്‍ലൈന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പ്ലസ്ടുവും ടി.ടി.സിയും കഴിഞ്ഞ ഉടനേയായിരുന്നു വിവാഹം. എട്ടുവര്‍ഷത്തിന് ശേഷം വിവാഹമോചിതയായി. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന ഒരു മകനുണ്ടെന്നുമായിരുന്നു കഴിഞ്ഞ മാര്‍ച്ചില്‍ നല്കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]