
ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് വിവാദത്തില്‍ നടി രാഖി സാവന്തിന് മഹാരാഷ്ട്ര സൈബര്‍ സെല്ലിന്റെ നോട്ടീസ്. വെള്ളിയാഴ്ച ചോദ്യംചെയ്യലിന് ഹാജരാവാനാണ് നിര്‍ദേശം. ഷോയുടെ 12-ാം എപ്പിസോഡില്‍ പാനലിസ്റ്റായിരുന്നു രാഖി സാവന്ത്.
യൂട്യൂബര്‍ ആശിഷ് സോളങ്കി, കൊമേഡിയന്‍ മഹീപ് സിങ്, റാപ്പര്‍ യഷ്രാജ്, ദി ഹാബിറ്റാറ്റ് ഉടമ ബല്‍രാജ് സിങ് ഗയ് എന്നിവരായിരുന്നു മറ്റ് പാനലിസ്റ്റുകള്‍. യൂട്യൂബര്‍മാരായ ആശിഷ് ചഞ്ചലാനിയോടും രണ്‍വീര്‍ അല്ലാബാദിയയോടും തിങ്കളാഴ്ച മൊഴി രേഖപ്പെടുത്താന്‍ ഹാജരാവാന്‍ മഹാരാഷ്ട്ര സൈബര്‍ സെല്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അതിനിടെ, ഗുവാഹാട്ടിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കുകയോ മുംബൈയിലേക്ക് മാറ്റുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചഞ്ചലാനി സുപ്രീംകോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി മഹാരാഷ്ട്ര, അസം സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചു.
നേരത്തെ, ഫെബ്രുവരി 18-ന് ചോദ്യംചെയ്യലിന് ഹാജരാവാന്‍ സമയ് റെയ്നയോട് മഹാരാഷ്ട്ര സൈബര്‍ സെല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അന്ന് റെയ്ന ഹാജരായില്ല. ഇതേത്തുടര്‍ന്ന് വീണ്ടും നോട്ടീസ് നല്കാന് ഒരുങ്ങുകയാണ് സൈബര്‍ സെല്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]