
പൃഥ്വിരാജ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാംഭാഗമായ എംപുരാന് റീലീസിനൊരുങ്ങുകയാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ആദ്യഭാഗത്തിലെ പല താരങ്ങളും രണ്ടാം ഭാഗത്തില്‍ അണിനിരക്കുന്നതിനൊപ്പം പുതിയ ചില കഥാപാത്രങ്ങളുമായി കൂടുതല്‍ താരങ്ങള്‍ എംപുരാന്റെ ഭാഗമാവുന്നുണ്ട്.
അക്കൂട്ടത്തില്‍ ഒരാളാണ് സുരാജ് വെഞ്ഞാറമൂട്. സജന ചന്ദ്രന് എന്ന കഥാപാത്രമായാണ് സുരാജ് ചിത്രത്തിലെത്തുന്നത്. കേരള രാഷ്ട്രീയത്തില്‍ കാര്യമായ ഇടപെടല്‍ നടത്തുന്ന രാഷ്ട്രീയ നേതാവാണ് സജനചന്ദ്രന്‍. കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന വീഡിയോയില്‍ താന്‍ ചിത്രത്തില്‍ എത്തിയതെങ്ങനെയെന്ന് പറയുകയാണ് സുരാജ്.
ഡ്രൈവിങ് ലൈസന്‍സ് എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്ത് ലൂസിഫറില്‍ താന്‍ കണ്ടെത്തിയ ഒരു കുറവ് ചൂണ്ടിക്കാട്ടിയെന്ന് സുരാജ് പറയുന്നു. ഇത് കേട്ട് പൃഥ്വി ആകാംഷയിലായി.
‘ഞാന്‍ അതില്‍ ഇല്ല എന്നതാണ് ആ കുറവ്. എംപുരാന് വരുമ്പോള്‍ അത് നികത്തണമെന്ന് അന്ന് ഞാന്‍ രാജുവിനോട് പറഞ്ഞു.’
അത് ശരിയാണെന്ന് സമ്മതിച്ച രാജു, എംപുരാനില്‍ ആ കുറവ് നികത്താമെന്ന് ഉറപ്പ് നല്‍കിയെന്നും സുരാജ് പറയുന്നു.
മാര്‍ച്ച് 27-നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]