
നവോഥാന നായകന് മഹാത്മാ അയ്യങ്കാളിയുടെ ജീവചരിത്രം പറയുന്ന ബിഗ് ബജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രം കതിരവന്‍ ഉടന്‍ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിലെ പ്രധാന കഥാപാത്രമായ അയ്യങ്കാളിയായി അഭിനയിക്കുന്നത് സിജു വില്‍സണാണ്. താരാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജഗതമ്പി കൃഷ്ണയാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത്. താരാ പ്രൊഡക്ഷന്‍സിന്റെ ആദ്യ നിര്‍മാണ സംരംഭമായാണ് അയ്യങ്കാളി ഒരുങ്ങുന്നത്.
അരുണ്‍ രാജ് സംവിധാനവും ക്യാമറയും കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ സംഭാഷണം എന്നിവയൊരുക്കുന്നത് പ്രദീപ് കെ.താമരക്കുളം ആണ്. ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഛായാഗ്രഹകനുള്ള (മെമ്മറി ഓഫ് മര്‍ഡര്‍) അമേരിക്കന്‍ പ്രിമോസ് ഗ്ലോബല്‍ അച്ചീവ്മെന്റ് അവാര്‍ഡ് നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനും മലയാളിയുമാണ് അരുണ്‍ രാജ്. അരുണ്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് അയ്യങ്കാളി.
എഡ്വിന്റെ നാമം എന്ന ചിത്രമാണ് അരുണ്‍ ആദ്യമായി സംവിധാനം ചെയ്തത്. വെല്‍ക്കം ടു പാണ്ടിമല എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചതും അരുണ്‍ രാജ് ആയിരുന്നു. സിജു വില്‍സണ്‍ നായകനായെത്തുന്ന ആദ്യ ബിഗ് ബജറ്റ് ചിത്രമായിരിക്കും കതിരവന്‍ എന്നാണ് വിലയിരുത്തലുകള്‍.
ബിജിബാലാണ് കതിരവനിലെ സംഗീതമൊരുക്കുന്നത്. ലിറിക്സ്-ഹരിനാരായണന്, സത്യന് കോമേരി, പ്രൊഡക്ഷന്‍ കണ്ട്രോളര്-വിനോദ് പറവൂര്‍, ആര്‍ട്ട്-ജോസഫ് നെല്ലിക്കല്‍, മേക്കപ്പ്-റോണെക്സ് സേവ്യര്‍, കോസ്റ്റിയൂം-അരുണ്‍ മനോഹര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-വിനയന്, പി.ആര്.ഒ- മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ്-ബിജ്ത് ധര്മ്മജന്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]