
ബെംഗളൂരു∙ വിവാഹ വാഗ്ദാനംചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ നടനെതിരെ പൊലീസ് കേസെടുത്തു. കന്നഡ, തമിഴ് സിനിമാ താരം സന്തോഷിനെതിരെ മേക്കപ്പ് ആർട്ടിസ്റ്റായ 27 വയസ്സുകാരിയാണ് പരാതി നൽകിയത്.
2019-ലാണ് സന്തോഷും യുവതിയും പരിചയപ്പെടുന്നത്. ഈ സമയത്ത് ബസവേശ്വർനഗറിലെ സലോണിൽ ബ്യൂട്ടീഷനായി ജോലി ചെയ്തുവരികയായിരുന്നു പരാതിക്കാരി. സിനിമയിൽ നായികയായി അവസരം നൽകാമെന്നു വാഗ്ദാനം ചെയ്താണു സന്തോഷ് യുവതിയുമായി അടുത്തത്. തുടർന്നു വിവാഹ വാഗ്ദാനം ചെയ്ത് നഗരത്തിലെ ലോഡ്ജുകളിൽ പീഡിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങളും ഇയാൾ രഹസ്യമായി പകർത്തി.
മൂന്ന് വർഷത്തിന് ശേഷവും തനിക്ക് സിനിമയിൽ വേഷങ്ങൾ ലഭിക്കാത്തതിനാലും സന്തോഷിന്റെ വാഗ്ദാനങ്ങൾ കളവാണെന്നും മനസിലാക്കിയ യുവതി ഇയാളിൽ നിന്ന് അകന്നു. ഇതിൽ പ്രകോപിതനായ സന്തോഷ് തന്നെ മർദിച്ചതായും സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിലുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി 14ന് സന്തോഷ് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിക്കുകയും ചെയ്തു. പിന്നാലെ ഫെബ്രുവരി 15ന് പെൺകുട്ടി പൊലീസിൽ പരാതി നൽകി.
കഴിഞ്ഞ വർഷം ജൂണിൽ യുവതി സന്തോഷിനെതിരെ പരാതി നൽകിയിരുന്നുവെന്ന് ഡി.സി.പി എസ്. ഗിരീഷ് പറഞ്ഞു. സംഭവം നടന്നത് ബെംഗളൂരു റൂറൽ പരിധിയിലായതിനാൽ കേസ് അങ്ങോട്ട് മാറ്റിയിരിക്കുകയാണ്. ഫെബ്രുവരി 15-ന് യുവതി വീണ്ടും പരാതി നൽകി. കേസ് അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]