
മുംബൈ: നടന് ഋതുരാജ് സിംഗ് (59) അന്തരിച്ചു. പാന്‍ക്രിയാസ് സംബന്ധമായ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയായിരുന്നു അന്ത്യം. ഋതുരാജ് സിംഗിന്റെ സുഹൃത്തായ അമിത് ബേലാണ് മരണം സ്ഥിരീകരിച്ചത്. നടന്മാരായ അനുപം ഖേര്‍, അര്‍ഷാദ് വര്‍സി, സോനു സൂദ്, സംവിധായകരായ വിവേക് അഗ്നിഹോത്രി, ഹന്‍സല്‍ മെഹ്ത തുടങ്ങിയവര്‍ നടന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.
ഋതു രാജിന്റെ വിയോഗത്തില്‍ തനിക്ക് അതിയായ ദുഃഖമുണ്ട്. ഒരേ ബില്‍ഡിംഗിലാണ് താമസിച്ചിരുന്നത്. ഒരു സുഹൃത്തിനെയും മികച്ച നടനെയും നഷ്ടപ്പെട്ടുവെന്ന് അര്‍ഷാദ് വാര്‍സി കുറിച്ചു. ഋതുരാജിന്റെ ഒരു ടെലിവിഷന്‍ സീരീയല്‍ കുറച്ചുകാലം സംവിധാനം ചെയ്യാന്‍ അവസരം ലഭിച്ചിട്ടുണ്ട്. അതിനു ശേഷം അടുത്ത സുഹൃത്തുക്കളായി മാറി. ഒരുമിച്ച് ചെലവഴിച്ച ഓര്‍മകള്‍ എന്നും കൂടെയുണ്ടാകുമെന്ന് ഹന്‍സല്‍ മേഹ്ത പറഞ്ഞു.
രാജസ്ഥാനിലെ കോട്ട സ്വദേശിയായ ഋതുരാജ് ടെലിവിഷന്‍ സീരിയല്‍ രംഗത്ത് പ്രശസ്തനാണ്. 1989-ലാണ് അഭിനയരംഗത്തെത്തുന്നത്. മൂന്ന് പതിറ്റാണ്ടുകളിലേറെയായി അന്‍പതോളം സീരിയലുകളില്‍ വേഷമിട്ടു. 1992-ല്‍ റിലീസ് ചെയ്ത മിസ് ബെറ്റീസ് ചില്‍ഡ്രനിലൂടെയാണ് സിനിമാരംഗത്തെത്തുന്നത്. ഹം തും ഓര് ഖോസ്റ്റ്, ബദരീനാഥ് കി ദുല്‍ഹനിയ, തുനിവ് തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ യാരിയന്‍ 2 ആയിരുന്നു അവസാന ചിത്രം. ദ ടെസ്റ്റ് കേസ്, ഹേ പ്രഭു, ക്രിമിനല്‍, അഭയ്, ബന്ദിഷ് ബാന്‍ഡിറ്റ്സ്, നെവര്‍ കിസ് യുവര്‍ ബെസ്റ്റ് ഫ്രണ്ട്, മെയ്ഡ് ഇന്‍ ഹെവന്‍, ഇന്ത്യന്‍ പോലീസ് ഫോഴ്സ് തുടങ്ങിയ വെബ് സീരീസുകളില്‍ അഭിനയിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]