
തെലുങ്ക് സിനിമാലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട വിവാഹവും വിവാഹമോചനവുമായിരുന്നു നാഗചൈതന്യയുടേയും സാമന്തയുടേയും. 2021-ൽ വിവാഹമോചിതരായതിനുശേഷം കരിയറുമായി മുന്നോട്ടുപോകുകയായിരുന്നു ഇവർ. ഇതിനിടെ സാമന്തയ്ക്ക് ഓട്ടോഇമ്മ്യൂൺരോഗമായ മയോസൈറ്റിസ് പിടിപെടുകയും ചെയ്തു. തുടർന്ന് സിനിമയിൽനിന്ന് വിട്ടുനിൽക്കുകയാണ് അവരിപ്പോൾ. നാഗചൈതന്യയുമായുള്ള വിവാഹമോചനത്തേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സാമന്ത.
സിനിമയിലേക്ക് തിരിച്ചെത്തുന്നതിന്റെ മുന്നോടിയെന്നോണം ഒരു ഹെൽത്ത് പോഡ്കാസ്റ്റ് ഷോയ്ക്ക് സാമന്ത തുടക്കമിട്ടിരുന്നു. ഇതിലാണ് അവർ വിവാഹമോചനത്തേക്കുറിച്ച് സംസാരിച്ചത്. എന്നാൽ നാഗചൈതന്യയുടെ പേര് നടി പറഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്. “എനിക്ക് ഈ പ്രശ്നം ഉണ്ടായതിൻ്റെ തലേവർഷം ഞാൻ പ്രത്യേകം ഓർക്കുന്നു. എനിക്ക് വളരെയധികം ബുദ്ധിമുട്ടനുഭവപ്പെട്ട വർഷമായിരുന്നു അത്. അൽപ്പം വിശ്രമമോ ശാന്തതയോ എനിക്ക് കുറേ നാളായി അനുഭവപ്പെട്ടിട്ടില്ല. എൻ്റെ സുഹൃത്തും പാർട്ണറും മാനേജറുമായ ഹിമാങ്കുമൊത്ത് മുംബൈയിൽ നിന്ന് തിരിച്ചെത്തുമെന്ന് കരുതിയ ആ ദിവസം ഞാൻ പ്രത്യേകം ഓർക്കുന്നു.” സാമന്ത പറഞ്ഞു.
“രണ്ടുവർഷം മുമ്പുള്ള ഒരു ജൂണിലാണ് ഇതെല്ലാം നടക്കുന്നത്. വളരെയേറെ ശാന്തത അനുഭവപ്പെടുന്നുവെന്ന് അദ്ദേഹത്തോട് പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു. അതിനുശേഷം വളരെ സമാധാനം തോന്നി. കുറേ നാളുകൾക്ക് ശേഷം ശ്വസിക്കാനും ഉറങ്ങാനും ജോലിയിൽ ശ്രദ്ധിക്കാനും ജോലിയിൽ ഏറ്റവും മികച്ചതായിത്തീരാനും സാധിക്കുമെന്ന് തോന്നി.” സാമന്ത കൂട്ടിച്ചേർത്തു.
വിജയ് ദേവരകൊണ്ട നായകനായെത്തിയ കുഷിയാണ് സാമന്ത നായികയായി ഒടുവിൽ പുറത്തിറങ്ങിയത്. രാജ്, ഡികെ എന്നിവർ ചേർന്നൊരുക്കുന്ന സിറ്റാഡെൽ സീരീസിന്റെ ഡബ്ബിങ് ജോലികളിലാണ് സാമന്ത ഇപ്പോൾ. വരുൺ ധവാനാണ് സീരീസിലെ നായകൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]