
തമിഴിലെ പ്രമുഖ ചലച്ചിത്ര സംവിധായകന് അജയ് ജ്ഞാനമുത്തു വിവാഹിതനായി. ഷിമോണയാണ് വധു. ചിയാന്‍ വിക്രം നായകനായ കോബ്ര ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെയാണ് അജയ് ശ്രദ്ധേയനാകുന്നത്. വിവാഹത്തിന് വിക്രം ഉള്‍പ്പെടെയുള്ള താരങ്ങള്‍ പങ്കെടുക്കുകയും ആശംസകളര്‍പ്പിക്കുകയും ചെയ്തു.
സംഗീതസംവിധായകരായ ഹിപ്പ്ഹോപ്പ് ആദി, ജീവ, ‘കോബ്ര’യിലെ താരങ്ങളായ മീനാക്ഷി ഗോവിന്ദരാജന്‍, മൃണാളിനി രവി, നടന്മാരായ വിശാല്‍, അശ്വിന് കുമാര്‍, ആനന്ദ് രാജ്, അരുണ്‍ പാണ്ഡ്യന്, അശോക് സെല്വന്, മകളും അഭിനേത്രിയുമായ കീര്‍ത്തി പാണ്ഡ്യന്, നിര്‍മ്മാതാക്കളായ കെ.ഇ. ജ്ഞാനവേല്‍ രാജ, രാജശേഖര്‍ പാണ്ഡ്യന് എന്നിവര്‍ വിവാഹത്തില്‍ പങ്കെടുത്തു.
അജയ് ജ്ഞാനമുത്തുവും ഷിമോണയും വിവാഹിതരായപ്പോൾ | Photos: facebook.com/ajaygnanamuthu
ഷോര്‍ട്ട് ഫിലിമില്‍ തുടങ്ങി എ.ആര്. മുരുകദോസിന്റെ അസിസ്റ്റന്റായാണ് അജയ് ജ്ഞാനമുത്തു ചലച്ചിത്രമേഖലയിലെത്തുന്നത്. ഏഴാം അറിവ്, തുപ്പാക്കി എന്നീ ചിത്രങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 2015-ല്‍ ഡിമോണ്ടി കോളനി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനാകുന്നത്. ഇമൈക്ക നൊടികള്‍, കോബ്ര, ഡിമോണ്ടി കോളനി 2 എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് അജയ് ജ്ഞാനമുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]