
കൊച്ചി: ഇടുക്കി തങ്കമണിയിൽ 1986-ലുണ്ടായ സംഭവം പ്രമേയമാക്കി ചിത്രീകരിക്കുന്ന ‘തങ്കമണി’ എന്ന ദിലീപ് നായകനായ സിനിമയിൽനിന്ന് ബലാത്സംഗ രംഗങ്ങൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹർജി. തങ്കമണി സ്വദേശി വി.ആർ. ബിജുവാണ് ഹർജി നൽകിയത്. അടുത്ത ദിവസം കോടതിയുടെ പരിഗണനയ്ക്കു വരും.
തങ്കമണി സംഭവവുമായി ബന്ധപ്പെട്ട് പോലീസുകാർ പ്രദേശത്തെ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതായ ദൃശ്യങ്ങൾ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഇത് വസ്തുതയ്ക്ക് വിരുദ്ധമാണെന്നും ഒഴിവാക്കണമെന്നുമാണ് ഹർജിയിൽ പറയുന്നത്.
സിനിമയുടെ ടീസറിൽനിന്നാണ് ഇത്തരം രംഗങ്ങൾ ചിത്രത്തിലുള്ളതായി മനസ്സിലാക്കിയതെന്നും ഹർജിയിൽ വിശദീകരിക്കുന്നു.
തങ്കമണിയിൽ അന്ന് ഇത്തരം സംഭവമുണ്ടായതായി തെളിവോ രേഖകളോ ഇല്ല. തെളിവുകളില്ലാതെ ഇത്തരം സംഭവങ്ങൾ നടന്നുവെന്ന് കാണിക്കുന്നത് ‘തങ്കമണി’ നിവാസികളെ സമൂഹത്തിൽനിന്ന് ഒറ്റപ്പെടുത്താനിടയാക്കുമെന്നും ഹർജിയിൽ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]