
തിരുവനന്തപുരം: ഗായകൻ സൂരജ് സന്തോഷിനെതിരായ സൈബർ ആക്രമണത്തിൽ ഒരാൾ അറസ്റ്റിൽ. എറണാകുളം സ്വദേശിയായ ഉണ്ണിക്കൃഷ്ണനാണ് അറസ്റ്റിലായത്. പൂജപ്പുര പോലീസിന്റെയാണ് നടപടി.
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ എല്ലാവരും വീടുകളിൽ വിളക്ക് തെളിയിക്കണമെന്നും, രാമമന്ത്രം ജപിക്കണമെന്നുമുള്ള കെ. എസ് ചിത്രയുടെ പ്രതികരണത്തിന് ശേഷം നിരവധി ആളുകൾ അവർക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. സൂരജ് സന്തോഷും അക്കൂട്ടത്തിൽ ഉള്‍പ്പെട്ടിരുന്നു. കെ. എസ്. ചിത്രയെ പോലുള്ള കപട മുഖങ്ങൾ ഇനിയും അഴിഞ്ഞുവീഴാനുണ്ട് എന്നാണ് ഗായകൻ സൂരജ് സന്തോഷ് പറഞ്ഞത്. ഇതോടെ സൈബർ ആക്രമണങ്ങൾ സൂരജിനുനേരെയും ഉയർന്നു.
സോഷ്യൽ മീഡിയക്ക് പുറമേ സൂരജിനെ നേരിട്ട് ഫോൺ വിളിച്ച് അസഭ്യം പറഞ്ഞ സംഭവങ്ങളുമുണ്ടായിരുന്നു. ആക്രമണങ്ങൾ രൂക്ഷമായതോടെ ഇതേത്തുടർന്ന് അദ്ദേഹം പൂജപ്പുര പോലീസിൽ പരാതി നൽകിയിരുന്നു. സൂരജ് സന്തോഷിനെ ഫോണിൽ വിളിച്ച് ഭീഷണി ഉയർത്തിയ സംഭവത്തിലാണിപ്പോൾ അറസ്റ്റുണ്ടായിരിക്കുന്നത്. സൂരജിനെ ഫോണിലൂടെ അസഭ്യം പറഞ്ഞെന്നും സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പരാമർശങ്ങൾ പോസ്റ്റ് ചെയ്തെന്നുമാണ് അറസ്റ്റിലായ ഉണ്ണിക്കൃഷ്ണനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.
തനിക്കേതിരേ ഇതിന് മുമ്പും സൈബർ ആക്രമണം ഉണ്ടായിട്ടുണ്ടെന്നും എന്നാൽ അതിന് ഒരു പരിധിയുണ്ടെന്നും ഇത്തവണ എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണെന്നും സൂരജ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു. ഇവർക്കെതിരേ നിയമപരമായ നടപടിയെടുക്കും. തളരില്ല, തളർത്താൻ പറ്റുകയും ഇല്ലെന്നും സൂരജ് പറഞ്ഞിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]