
കോഴിക്കോട്: മോഹൻലാൽ അധോലോക നായകനായെത്തുന്ന ക്രേസ് ബിസ്ക്കറ്റ്സിന്റെ പുതിയ പരസ്യചിത്രം പുറത്തിറങ്ങി. കേരളത്തില്‍ നിന്നുള്ള പ്രമുഖ ബിസ്ക്കറ്റ് ബ്രാന്‍ഡായ ക്രേസ് ബിസ്ക്കറ്റ്സിന്റെ ബ്രാന്‍ഡ് അംബാസിഡറായ ശേഷമുള്ള മോഹന്‍ലാലിന്റെ ആദ്യ പരസ്യചിത്രമാണിത്. വി. എ ശ്രീകുമാര്‍ സംവിധാനം ചെയ്ത പരസ്യചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം നൂറോളം ആര്‍ട്ടിസ്റ്റുകളും അഭിനയിച്ചിട്ടുണ്ട്.
ഒടിയന് ശേഷം മോഹന്‍ലാലും വി. എ ശ്രീകുമാറും ഒരുമിക്കുന്ന പ്രധാനപ്പെട്ട പ്രോജക്ടുകളിലൊന്ന് എന്ന പ്രത്യേകത കൂടി ഈ പരസ്യചിത്രത്തിനുണ്ട്. വന്‍ ബജറ്റില്‍ ചിത്രീകരിച്ച വ്യത്യസ്തമായ പ്രമേയത്തിലുള്ള പരസ്യചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം സൂപ്പര്‍ താരത്തിന്റെ സ്വീകാര്യത ഉപയോഗപ്പെടുത്തി ഉല്‍പ്പന്നങ്ങളെ ജനകീയമാക്കുക, ബിസ്ക്കറ്റ് വിപണിയില്‍ സാന്നിധ്യം ശക്തമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്രേസ് ബിസ്ക്കറ്റ്സ് മോഹന്‍ലാലിനെ ബ്രാന്‍ഡ് അംബാസഡറായി നിയോഗിച്ചത്.
‘കേരളത്തില്‍ നിന്നുള്ള ബിസ്ക്കറ്റ് ബ്രാന്‍ഡായ ക്രേസുമായി സഹകരിക്കുക എന്നത് തീര്‍ച്ചയായും സന്തോഷം പകരുന്ന കാര്യമാണ്. ഈ പരസ്യചിത്രം ക്രേസ് ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്കെത്തുന്നതിന് സഹായിക്കുമെന്ന് വിശ്വസിക്കുന്നു’, മോഹന്‍ലാല്‍ പറഞ്ഞു.
‘മലയാളികള്‍ക്ക് മോഹന്‍ലാല്‍ എന്നത് നിര്‍വചിക്കാനാകാത്ത ഒരു വികാരമാണ്. ആ വികാരത്തെ ക്രേസ് എന്ന കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡുമായി ഒരുമിപ്പിക്കുമ്പോള്‍ നമുക്ക് അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാം. ക്രേസിന്റെ മുന്നോട്ടുള്ള വളര്‍ച്ചയില്‍ മോഹന്‍ലാല്‍ എന്ന ജനകീയ താരത്തിന്റെ പങ്ക് നിര്‍ണ്ണായകമാകും’, വി. എ. ശ്രീകുമാര്‍ പറഞ്ഞു.
‘ക്രേസിനെ കൂടുതല്‍ ജനകീയമാക്കുക എന്ന ആശയം മനസ്സിലുദിച്ചപ്പോള്‍ തന്നെ മലയാളികള്‍ക്കിടയിലെ ഏറ്റവും ജനകീയ മുഖമായ മോഹന്‍ലാലാണ് മനസിലേക്കെത്തിയത്. മലയാളികളുടെ സ്വന്തം ബ്രാന്‍ഡായ ക്രേസും മലയാളികളുടെ സ്വന്തം മോഹന്‍ലാലും ഇപ്പോള്‍ ഒരുമിച്ചിരിക്കുകയാണ്. ഈ സഹകരണം ക്രേസിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ട്’, ക്രേസ് ബിസ്ക്കറ്റ്സ് ചെയര്മാന് അബ്ദുള്‍ അസീസ് ചൊവ്വഞ്ചേരി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
‘ക്രേസിനെ സംബന്ധിച്ച് സൂപ്പര്‍താരം മോഹന്‍ലാലുമായുള്ള സഹകരണം അങ്ങേയറ്റം അഭിമാനകരമാണ്. അദ്ദേഹത്തിന്റെ ജനകീയത ക്രേസ് ഉല്‍പ്പന്നങ്ങളുടെ സ്വീകാര്യതയ്ക്കും വ്യാപനത്തിനും സഹായകരമാകും’, ക്രേസ് ബിസ്ക്കറ്റ്സ് ഡയറക്ടര്‍ അലി സിയാന് പറഞ്ഞു.