കീര്‍ത്തി സുരേഷിന്റേയും ആന്റണി തട്ടിലിന്റേയും വിവാഹത്തില്‍ പങ്കെടുക്കാന്‍ ഗോവയിലെത്തിയ തൃഷയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. നടന് വിജയ്ക്കൊപ്പം പ്രൈവറ്റ് ജെറ്റിലാണ് തൃഷ ഗോവയില്‍ എത്തിയതെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട് വിവാദങ്ങളും ഉയര്‍ന്നു.
ഇതിന് പിന്നാലെ തൃഷ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ ഈ വിവാദത്തിനുള്ള മറുപടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വളര്‍ത്തു മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ചുള്ളതാണ് ഒരു സ്റ്റോറി. ‘ആളുകള്‍ക്ക് നിങ്ങളെ ഇഷ്ടമല്ലെങ്കില്‍ അത് കാര്യമാക്കേണ്ടതില്ല. വളര്‍ത്തുനായ നിങ്ങളെ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അതില്‍ നിങ്ങള്‍ ആശങ്കപ്പെടേണ്ടതുണ്ട്. സ്വയം ചിന്തിക്കേണ്ട സമയമാണത്.’ തൃഷ കുറിച്ചു.
‘എന്തുകൊണ്ടാണ് കോഴികള്‍ അവരുടെ ദിവസം കൂവി വിളിച്ചുകൊണ്ട് തുടങ്ങുന്നത് എന്ന് എനിക്ക് പ്രായം കൂടുംതോറും ഞാന്‍ മനസിലാക്കുന്നു’-എന്നായിരുന്നു മറ്റൊരു സ്റ്റോറി.
കഴിഞ്ഞ ദിവസം കീര്‍ത്തിയുടെ വിവാഹത്തിനിടെ എടുത്ത ചിത്രങ്ങളും തൃഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. കാഞ്ചീവരം സാരിയില്‍ അതിസുന്ദരിയായാണ് തൃഷ വിവാഹത്തിനെത്തിയത്. ഇളം വയലറ്റ് നിറത്തിലുള്ള വലിയ ബോര്‍ഡര്‍ വരുന്ന പിസ്ത നിറത്തിലുള്ള സാരിയായിരുന്നു ഔട്ട്ഫിറ്റ്. ഇളം വയലറ്റ് നിറത്തിലുള്ള ബ്ലൗസില്‍ സില്‍വര്‍ വര്‍ക്കുകള്‍ ചെയ്തിരുന്നു. ഇതിനൊപ്പം പച്ച മുത്തുകള്‍ വരുന്ന ചോക്കറും നടി ധരിച്ചു.
‘ഫാഷന്‍ എപ്പോഴും മാറിക്കൊണ്ടിരിക്കും, എന്നാല്‍ കാഞ്ചീവരം എന്നെന്നും നിലനില്ക്കും’ എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം തൃഷ കുറിച്ചത്. ഇതിന് നടി കല്ല്യാണി പ്രിയദര്ശന് രസകരമായ കമന്റും ചെയ്തു. ‘നീണ്ട യാത്രയ്ക്കൊടുവില്‍ പെട്ടെന്നുതന്നെ ഇത്രയും സുന്ദരിയായി പ്രത്യക്ഷപ്പെടാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിഞ്ഞു എന്ന് ആലോചിച്ചിട്ട് ഒരുത്തരവും കിട്ടുന്നില്ല’ എന്നായിരുന്നു കല്ല്യാണിയുടെ കമന്റ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]