
കുടുംബപ്രേക്ഷകരെ തിയേറ്ററുകളിലെത്തിക്കുന്നതിൽ ഹാസ്യ ചിത്രങ്ങൾക്ക് വലിയ കഴിവുണ്ട്. നര്‍മ്മത്തില്‍ ചാലിച്ച കുടുംബകഥയോടൊപ്പം ഒരു എക്സ്ട്രാ ഫിറ്റിങ് എന്നപോലെ ചില ഉദ്വേഗസന്ദര്ഭങ്ങള് കൂടെയുണ്ടെങ്കില്‍ പറയുകയും വേണ്ട.
ഇത്തരത്തില്‍ ഏത് പ്രേക്ഷകര്‍ക്കും ആസ്വാദ്യകരമായ ചിത്രമാണ് സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഇ.ഡി എന്ന ‘എക്സ്ട്രാ ഡീസന്റ്’. ബിനു എന്ന ചെറുപ്പക്കാരനിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.
റിട്ടേയഡ് തഹസിൽദാരായ അച്ഛനും ടീച്ചറായ അമ്മയും യുഎസുകാരി സഹോദരിയുമുള്ള ‘സന്തുഷ്ട’ കുടുംബമാണ് ബിനുവിന്റേത്. ചെറുപ്പത്തിലുണ്ടാകുന്ന ഒരു സംഭവം അയാളുടെ ജീവിതൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
വളരെ ‘സന്തോഷത്തോടെ’ മുന്നോട്ട് പോകുന്ന കുടുംബത്തിൽ നിനിക്കാതെ ഒരു സംഭവം ഉണ്ടാവുന്നു. ബിനു ജീവിച്ച ജീവിതത്തിന്റെ മറ്റൊരു വശം അവിടെ തുടങ്ങുകയാണ്.
കുട്ടികളോടുള്ള മാതാപിതാക്കളുടെ പെരുമാറ്റവും അതുണ്ടാക്കുന്ന സ്വാധീനവും മാനസിക പ്രശ്നങ്ങൾ യഥാസമയം ചികിത്സിക്കേണ്ടതിന്റെ ആവശ്യകതയുമെല്ലാം സിനിമയിൽ ചർച്ചാവിഷയമാണ്. നര്‍മ്മം തന്നെയാണ് സിനിമയുടെ കാതല്‍.
ചിത്രത്തില്‍ സുരാജിന്റെ വേഷാവിധാനമടക്കം ആ കഥാപാത്രത്തിന്റെ സ്വഭാവരീതികളോട് ചേർന്നുപോകുന്നതാണ്. സുരാജ്, ഗ്രേസ് ആന്റണി, പ്രേമലു ഫെയിം ശ്യാം മോഹന്‍ എന്നിവരുടെ ഫണ്‍ കോമ്പോയാണ് സിനിമയുടെ ഹൈലൈറ്റ്.
കഥാപാത്രങ്ങള്‍ ആവശ്യപ്പെടുന്ന ഓരോ ചെറിയ പെരുമാറ്റരീതിയും അഭിനയത്തില്‍ കൊണ്ടുവരാന്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച നടീനടൻമാർക്കായിട്ടുണ്ട്. ആമിര്‍ പള്ളിക്കാല്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ആഷിഫ് കക്കോടിയാണ്.
ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേര്‍ന്നാണ് ഇ.ഡി-എക്സ്ട്രാ ഡീസന്റിന്റെ നിര്‍മാണം. വിനയപ്രസാദ്, റാഫി, സുധീര്‍ കരമന, ദില്‍ന പ്രശാന്ത്, അലക്സാണ്ടര്‍, ഷാജു ശ്രീധര്‍, സജിന്‍ ചെറുകയില്‍, വിനീത് തട്ടില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]