
തിരുവനന്തപുരം: ഒരാഴ്ചക്കാലം നീണ്ടുനിന്ന കേരളത്തിന്റെ ചലച്ചിത്രോത്സവത്തിന് വർണാഭമായ സമാപനം. മലയാളസിനിമയ്ക്കും അഭിമാനിക്കാവുന്ന നേട്ടങ്ങൾ സ്വന്തമാക്കിക്കൊണ്ടാണ് മേളയ്ക്ക് തിരശ്ശീലവീണത്. മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം സ്വന്തമാക്കി. മികച്ച സംവിധായകനുള്ള രജത ചകോരം എന്ന ചിത്രത്തിലൂടെ ഷോഖിർ ഖോലികോവ് സ്വന്തമാക്കി.
അന്താരാഷ്ട്ര മത്സര വിഭാഗങ്ങളിൽ മികച്ച സൗണ്ട് ഡിസൈനിനുള്ള പുരസ്കാരം മിഗുവേൽ ഹെർണാന്റസ്, മരിയോ മാർട്ടിനെസ് എന്നിവർക്കാണ്. ചിത്രം അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ മികച്ച നവാഗത സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത് എന്ന ചിത്രത്തിന്റെ സംവിധായകൻ ഫാസിൽ റസാഖ് ആണ്. ഓഡിയൻസ് പോളിലൂടെ പ്രേക്ഷകർ തിരഞ്ഞെടുത്ത ചിത്രവും തടവ് ആണ്. ഇന്ത്യയിൽ നിന്നുള്ള മികച്ച നവാഗത സംവിധായകനുള്ള കെ.ആർ മോഹനൻ പുരസ്കാരം കർവാൾ എന്ന ചിത്രം സംവിധാനം ചെയ്ത ഉത്തം കമാട്ടിക്കാണ്.
മികച്ച മലയാളചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്കാരം വും ഏഷ്യൻ ചിത്രത്തിനുള്ള പുരസ്കാരം സൺഡേ എന്ന ചിത്രത്തിലൂടെ ഷോഖിർ ഖോലികോവും ഏറ്റുവാങ്ങി. മലയാള സിനിമയിലെ നവാഗത സംവിധായകർക്ക് നൽകുന്ന ഫിപ്രസ്കി പുരസ്കാരം എന്ന ചിത്രത്തിലൂടെ ശ്രുതി ശരണ്യം സ്വന്തമാക്കി. ഫിലിം ഇൻ ഇന്റർനാഷണൽ കോംപെറ്റീഷനുള്ള ഫിപ്രസ്കി പുരസ്കാരം ഫെലിപെ കാർമോണെ സംവിധാനം ചെയ്തസിനാണ്.
ക്രിസ്റ്റോഫ് സനൂസിക്കുള്ള ലൈഫ്ടൈം ആച്ചീവ്മെന്റ് പുരസ്കാരം സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ സമ്മാനിച്ചു. നടൻ പ്രകാശ് രാജ് ആയിരുന്നു സമാപനച്ചടങ്ങിലെ വിശിഷ്ടാതിഥി. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്, വൈസ് ചെയർമാൻ പ്രേംകുമാർ, സംവിധായകരായ ഷാജി എൻ കരുൺ, മധുപാൽ, വി.കെ. പ്രശാന്ത് എം.എൽ.എ, ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. 81 രാജ്യങ്ങളിൽ നിന്നായി 175 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]