മഹാരാഷ്ട്ര വോട്ടെടുപ്പായിരുന്നു ബുധനാഴ്ച. സിനിമാരംഗത്തുള്ള നിരവധി പേരും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ എത്തിയിരുന്നു. ഇക്കൂട്ടത്തിൽ നടൻ അക്ഷയ്കുമാറും ഉണ്ടായിരുന്നു. വോട്ടുചെയ്യാനെത്തിയ അക്ഷയ് കുമാറിനോട് ഒരു മുതിർന്ന പൗരൻ ഉന്നയിച്ച പരാതി ശ്രദ്ധേയമായിരിക്കുകയാണ്.
2018-ൽ അക്ഷയ് കുമാർ നായകനായെത്തി പുറത്തിറങ്ങിയ ചിത്രമാണ് ടോയ്ലെറ്റ്: ഏക് പ്രേം കഥ. ഈ സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി മുംബൈ ജൂഹു ബീച്ചിനോടുചേർന്ന് അക്ഷയ് കുമാർ ഒരു ശൗചാലയം നിർമിച്ചുനൽകിയിരുന്നു. സിനിമ ചർച്ച ചെയ്യുന്ന സാമൂഹിക വിഷയംകൂടി കണക്കിലെടുത്തായിരുന്നു ഇത്. 10 ലക്ഷം രൂപയാണ് സൂപ്പർതാരം ഇതിനായി മുടക്കിയത്. ആറു വർഷങ്ങൾക്കിപ്പുറം ശൗചാലയം നാശമായി എന്നാണ് മുതിർന്ന പൗരൻ അക്ഷയ് കുമാറിനോട് പരാതി പറഞ്ഞത്.
മുംബൈയിലെ പോളിങ് സ്റ്റേഷന് മുന്നിൽവെച്ചാണ് വൃദ്ധനും അക്ഷയ് കുമാറും കണ്ടുമുട്ടിയത്. “നിങ്ങൾ നിർമിച്ചുനൽകിയ ടോയ്ലെറ്റ് നാശമായിരിക്കുകയാണ്. കഴിഞ്ഞ നാലുവർഷമായി ഞാനാണ് അത് അറ്റകുറ്റപ്പണി നടത്തി കൊണ്ടുപോകുന്നത്. പുതിയ ഒരു ശൗചാലയം നിർമിച്ചുതരണം” എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പരാതി കേട്ട അക്ഷയ്കുമാർ ഇക്കാര്യം മുനിസിപ്പാലിറ്റി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താമെന്ന് ഉറപ്പുനൽകി.
ജുഹു ബീച്ചിൽ പരസ്യമായി മലമൂത്ര വിസർജ്ജനം നടത്തുന്ന സംഭവം ചൂണ്ടിക്കാട്ടി താരത്തിന്റെ ഭാര്യകൂടിയായ നടി ട്വിങ്കിൾ ഖന്ന ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അക്ഷയ് കുമാർ മൊബൈൽ ടോയ്ലറ്റ് സ്പോൺസർ ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]