ആരാധകരെയെല്ലാം ഞെട്ടിച്ചുകൊണ്ടാണ് സംഗീതസംവിധായകൻ എ.ആർ.റഹ്മാനും ഭാര്യ സൈറാ ബാനുവും ചൊവ്വാഴ്ച വിവാഹമോചനം പ്രഖ്യാപിച്ചത്. 29 വർഷത്തെ ദാമ്പത്യജീവിതമാണ് മൂന്നുമക്കളുള്ള ഇരുവരും അവസാനിപ്പിക്കുന്നത്. വിവാഹമോചനത്തെക്കുറിച്ച് ഇരുവരും വെവ്വേറെ പ്രസ്താവനകളും പുറത്തിറക്കിയിരുന്നു. ഇപ്പോഴിതാ സൈറാ ബാനുവിനെക്കുറിച്ച് എ.ആർ.റഹ്മാൻ പറയുന്ന വർഷങ്ങൾക്കുമുൻപുള്ള ഒരഭിമുഖത്തിന്റെ ഭാഗം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
എ.ആർ. റഹ്മാൻ നടിയും അവതാരകയുമായ സിമി ഗരേവാളിന് 2012-ൽ നൽകിയ അഭിമുഖത്തിൽനിന്നുള്ള ഒരു ഭാഗമാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. എന്തുകൊണ്ടാണ് താങ്കൾ അറേഞ്ച്ഡ് മാര്യേജ് തിരഞ്ഞെടുത്തത് എന്നായിരുന്നു അവതാരകയുടെ ചോദ്യം. ഒരു വധുവിനെ സ്വയം തിരഞ്ഞ് കണ്ടെത്താനുള്ള സമയമില്ലാതിരുന്നതിനാലാണ് എന്നായിരുന്നു ഇതിന് റഹ്മാൻ നൽകിയ മറുപടി.
“എനിക്കന്ന് 29 വയസാണ്. രംഗീല, ബോംബെ തുടങ്ങിയ എല്ലാ സിനിമകളും ചെയ്യുന്ന കാലമായിരുന്നു അത്. ജോലിപരമായി വളരെയധികം തിരക്കുണ്ട്. പക്ഷേ വിവാഹിതനാവാനുള്ള കൃത്യസമയം അതായിരുന്നെന്ന് എനിക്ക് അറിയാമായിരുന്നു. ഞാൻ നേരെ അമ്മയോട് ഇക്കാര്യം അവതരിപ്പിച്ചു. എനിക്ക് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കാത്ത ലാളിത്യമുള്ള ഒരു പെൺകുട്ടിയെയായിരുന്നു വേണ്ടിയിരുന്നത്. കാരണം എനിക്ക് സംഗീതത്തിൽ ശ്രദ്ധകൊടുക്കണമായിരുന്നു.” റഹ്മാൻ അഭിമുഖത്തിൽ പറയുന്നു.
ചൊവ്വാഴ്ച വൈകീട്ടായിരുന്നു എ.ആർ.റഹ്മാനും സൈറാ ബാനുവും വിവാഹമോചനം പ്രഖ്യാപിച്ചത്. ഇരുവര്‍ക്കുമിടയിലെ വൈകാരികബന്ധത്തിലുണ്ടായ പ്രശ്നങ്ങളാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്നും ഇത് ഏറെ പ്രയാസകരമായ തീരുമാനമാണെന്നും സൈറയുടെ അഭിഭാഷക പറഞ്ഞിരുന്നു. ഇരുവരും തമ്മിലുള്ള വൈകാരികസംഘര്‍ഷങ്ങള്‍ പരിഹരിക്കാനാകുന്നില്ല. പരസ്പരസ്നേഹം നിലനില്‍ക്കുമ്പോഴും അടുക്കാനാകാത്തവിധം രണ്ടുപേരും അകന്നുപോയെന്നും കഴിഞ്ഞദിവസം പുറത്തുവന്ന വാര്‍ത്താക്കുറിപ്പിലുണ്ടായിരുന്നു.
29 വര്‍ഷം നീണ്ട ദാമ്പത്യത്തിനൊടുവിലാണ് എ.ആര്. റഹ്മാനും ഭാര്യ സൈറ ബാനുവും വേര്‍പിരിയുന്നത്. 1995-ലാണ് ഇരുവരും വിവാഹിതരായത്. ഖദീജ റഹ്മാന്, റഹീമ റഹ്മാന്, എ.ആര്. അമീന് എന്നിവരാണ് മക്കള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]