നടി തൃഷയ്ക്കെതിരെ മൻസൂർ അലി ഖാൻ നടത്തിയ വിവാദ പരാമർശത്തിൽ രൂക്ഷ പ്രതികരണവുമായി ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ചിന്മയി ശ്രീപാദ. മൻസൂർ അലി ഖാനെപ്പോലുള്ളവർ ഒരിക്കലും മാറില്ലെന്ന് എക്സ് പേജിൽ പോസ്റ്റ് ചെയ്ത നീണ്ടകുറിപ്പിൽ അവരെഴുതി. മൻസൂർ അലി ഖാനേപ്പോലുള്ളവർ ഇങ്ങനെയാണ് എപ്പോഴും സംസാരിക്കുന്നതെന്ന് ചിന്മയി പറഞ്ഞു. പണവും അധികാരവും സ്വാധീനവുമുള്ളവർക്കൊപ്പം നിന്ന് ഇതെല്ലാം ശരിയാണെന്ന മട്ടിൽ, ഒരിക്കലും അപലപിക്കപ്പെടാതെ, അവർ ചിരിച്ചുകൊണ്ടേയിരിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.
ഒരു പ്രമുഖ നടിയെ എങ്ങനെയെല്ലാം തൊടാൻ താനഗ്രഹിക്കുന്നുവെന്ന് നടൻ റോബോ ശങ്കർ ഒരു വേദിയിൽവെച്ച് പറഞ്ഞിരുന്നു. അദ്ദേഹം എന്താണ് പറഞ്ഞതെന്നതിനേക്കുറിച്ച് ആ നടിക്ക് പോലും അറിവില്ലായിരുന്നുവെന്ന് ചിന്മയി എഴുതി. ഇതിനെ ഒരു മാധ്യമപ്രവർത്തകൻ ചോദ്യം ചെയ്യുന്നതുവരെ അവിടെ കൂടിയിരുന്നവരെല്ലാം ആ പരാമർശങ്ങൾക്ക് ചിരിച്ചുവെന്നും ചിന്മയി കുറ്റപ്പെടുത്തി.
മറ്റൊരു വേദിയിൽ വെച്ച് അവതാരകയോട് മോശമായി പെരുമാറിയ കൂൾ സുരേഷിനേക്കുറിച്ചും ചിന്മയി എഴുതിയിട്ടുണ്ട്. എന്നാൽ ഈ പ്രവണത എന്നെന്നേക്കുമായി സാധാരണമാക്കപ്പെട്ടിരിക്കുന്നുവെന്നും ചിന്മയി പറഞ്ഞു.
“വില്ലൻ വേഷങ്ങൾ അവതരിപ്പിക്കുന്ന നടന്മാരോട് കൂടുതൽ റേപ്പ് സീനുകൾ ചെയ്യണമെന്ന് നടൻ രാധാ രവി ആഹ്വാനം ചെയ്തതിനേക്കുറിച്ചോർക്കുന്നു. ഞങ്ങൾ ചെയ്യാത്ത ബലാൽസംഗമോ എന്നുള്ള പറച്ചിൽ വലിയ ഉന്നതമായ നിലവാരത്തിലുള്ളതാണെന്നാണ് അവർ ധരിച്ചുവെച്ചിരിക്കുന്നത്. ജനുവരി ഒന്നാം വാരത്തിൽ നടന്ന ഒരു അവാർഡ് ഇവന്റിലായിരുന്നു ഇത്. സദസ്സിലുണ്ടായിരുന്ന മിക്കവാറും എല്ലാവരും കയ്യടിച്ചു. നിർഭയ സംഭവം നടന്ന് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ പെൺകുട്ടി രാത്രിയിൽ എന്തുചെയ്യുകയായിരുന്നുവെന്ന ചോദ്യമുയരുകയും സുരക്ഷയ്ക്കായി പെൺകുട്ടികൾ ആവശ്യമുയർത്തുകയും ചെയ്യുന്ന രീതിയിൽ രാജ്യം വിഘടിച്ചു.
വിളിക്കുന്നവരും ആരാധിക്കുന്നവരും തമ്മിൽ വ്യത്യാസമുണ്ടെന്ന് ആ നടന് പറയാൻ പറ്റും. അതുകേട്ട എല്ലാവരും അന്ന് കൈയടിച്ചു. ആരെങ്കിലും അതിനെതിരെ സംസാരിക്കുന്നുണ്ടോ എന്നറിയാൻ കാത്തിരുന്നു. ഞാൻ ട്വീറ്റ് ചെയ്യുന്നതുവരെ ആരും അനങ്ങിയില്ല. അതിനുശേഷവും എന്തെങ്കിലും സംഭവിച്ചോ? ഇല്ല. കാരണം വലിയൊരു വിഭാഗം ആളുകളിലും അവരുടെ മനോഭാവത്തിലും ഇതേ മാലിന്യം നിറഞ്ഞിരിക്കുകയാണ്.” ചിന്മയി അഭിപ്രായപ്പെട്ടു.
എത്രയോ ഓഡിയോ ലോഞ്ചുകളിൽ വാക്കാലുള്ള അതിസാരം ഉണ്ടായിട്ടും രാധാ രവി എങ്ങനെ തുടർന്നുവോ അതുപോലെ മൻസൂർ അലി ഖാന് ഇനിയും സിനിമകൾ കിട്ടുന്നത് തുടരും. ഞാൻ ആണാണ്, എന്നെക്കൊണ്ട് സാധിക്കും, നീയും അതുപോലെയാവണം എന്ന് ചില പുരുഷന്മാർ വെറുപ്പുളവാക്കുംവിധം പരസ്യമായി അഭിമാനംകൊള്ളുന്നുണ്ട്. ഇവരൊന്നും ഒരിക്കലും മാറില്ല. അവർ 126 വയസ്സ് വരെ വളരെക്കാലം ജീവിക്കുകയും അതുവരെ ഇത്തരംകാര്യങ്ങൾ തുപ്പുകയും ചെയ്യും. നുഴഞ്ഞുകയറ്റക്കാരും ബലാത്സംഗത്തിന്റെ വക്താക്കളും മൺമറഞ്ഞാൽ മാത്രമേ വരുംതലമുറ നന്നാവൂ. അതായത് അവർ ബ്രെയിൻവാഷ് ചെയ്യപ്പെട്ടില്ലെങ്കിൽ മാത്രം. അതുവരേക്കും മാറ്റത്തിന് ഒരവസരവുമില്ലെന്നും ചിന്മയി കുറിച്ചു.
ലിയോ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മൻസൂർ അലി ഖാൻ തൃഷയ്ക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയത്. ലിയോയിൽ തൃഷയാണ് നായികയെന്നറിഞ്ഞപ്പോൾ ഒരു കിടപ്പറ രംഗമുണ്ടാവുമെന്ന് പ്രതീക്ഷിച്ചു. 350-ഓളം ചിത്രങ്ങളിലഭിനയിച്ചപ്പോൾ നമ്മൾ ചെയ്യാത്തതരം റേപ്പ് സീനുണ്ടോ? ചിത്രത്തിലെ വില്ലൻ വേഷം പോലും തനിക്ക് തന്നില്ലെന്നുമാണ് മൻസൂർ അലിഖാൻ പറഞ്ഞത്. ഇതിനെതിരെ തൃഷ, ലോകേഷ് കനകരാജ്, മാളവിക മോഹനൻ ഉൾപ്പെടെ നിരവധി പേർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് തൃഷയ്ക്ക് പിന്തുണയുമായി ചിന്മയിയും രംഗത്തെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]