ഒരു പാട്ടിന്റെ സ്വപ്നസമാനമായ യാത്രയുടെ കഥയാണിത്. നാട്ടിൻപുറത്തെ ഒരു നാടകത്തിൽ പിറന്നുവീണ്, ജനഹൃദയങ്ങൾ ഏറ്റുപാടി, അരനൂറ്റാണ്ടിനുശേഷം വെള്ളിത്തിരയിലും തരംഗമാവുന്ന പാട്ട്. പാട്ടിതാണ്.. ‘കഴിഞ്ഞുപോയ കാലം കാറ്റിനക്കരെ, കൊഴിഞ്ഞുപോയ രാഗം കടലിനക്കരെ…’ അടുത്തിടെ റിലീസായ ‘വെളുത്ത മധുരം’ എന്ന സിനിമയിലൂടെ പുതുതലമുറയും ഈ പാട്ടുപാടുന്നു.
പിറവികൊണ്ട അമ്പതാംവർഷത്തിൽ പാട്ട് സിനിമയിലെത്തുമ്പോൾ പാട്ടിന്റെ സ്രഷ്ടാവ് വടകരയുടെ പ്രിയപ്പെട്ട സംഗീതകാരൻ ഇ.വി. വത്സനും അഭിമാനം. വടകരയിലെ സമാന്തരവിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയമായ സാഗർകോളേജിലെ അധ്യാപകനായിരുന്നു ഇദ്ദേഹം. 20-ാം വയസ്സിലെഴുതി ഈണമിട്ട പാട്ട് സിനിമയിലെത്തിയത് അദ്ദേഹത്തിന്റെ 70-ാംവയസ്സിൽ.
കൈവിട്ടുപോയ പാട്ട്…
സ്വന്തംനാടായ അറക്കിലാടിലെ ദർശന കലാസമിതിയുടെ പ്രതീക്ഷ എന്ന നാടകത്തിനുവേണ്ടി എഴുതിയതാണിത്. പാടിയത് വിനോദ് വടകരയും ശ്രീലതയും. നാടകം നൂറോളം വേദികളിൽ കളിച്ചു. പ്രണയവും വിരഹവും ഇഴചേരുന്ന പാട്ട് അന്നുതന്നെ ശ്രദ്ധിക്കപ്പെട്ടു. പക്ഷേ, സ്രഷ്ടാവിനെ മറന്നു.

ഒരിക്കൽ സ്കൂൾ കലോത്സവവേദിയിൽ ഈ പാട്ടുപാടി ഒന്നാംസ്ഥാനം നേടിയ കുട്ടിയെ കണ്ടു. പാട്ടുപഠിപ്പിച്ച അധ്യാപകനുമുണ്ട് ഒപ്പം. ആ അധ്യാപകനെ ചൂണ്ടി ഒരു സുഹൃത്ത് വത്സനോട് പറഞ്ഞു. ‘ഇദ്ദേഹമാണ് ഈ പാട്ടെഴുതിയത്…’ പാട്ട് കൈവിട്ടുപോയെന്ന് മനസ്സിലാക്കിയ നിമിഷം.
നൂറുല്‍ ഉലമ അനുസ്മരണം സംഘടിപ്പിച്ചു
ഖരീഫ് 2023: സന്ദര്‍ശകരില്‍ റെക്കോര്‍ഡ് വര്‍ധന: കൂടുതല്‍പേരും ആഭ്യന്തര സഞ്ചാരികള്‍
See More
സാമൂഹികമാധ്യമങ്ങളുടെ വ്യാപനത്തോടെയാണ് ഈ പാട്ട് തന്നിലേക്കുതന്നെ തിരിച്ചുവന്നതെന്ന് അദ്ദേഹം പറയുന്നു. ഒട്ടേറെ പാട്ടുകൾ പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ, കാലം കവിഞ്ഞുമൊഴുകിയത് ‘കഴിഞ്ഞുപോയ കാലം’തന്നെ.
അപ്രതീക്ഷിതമായി സിനിമയിലേക്ക്…
2019-ൽ പാട്ടിന്റെ അമ്പതാംവാർഷികം വടകരയിൽ വിപുലമായി ആഘോഷിച്ചിരുന്നു. ഇതിനിടെയാണ് ‘വെളുത്തമധുരം’ സിനിമയുടെ പ്രവർത്തകർ സമീപിക്കുന്നതും സിനിമയുടെ ഭാഗമാക്കുന്നതും. നേരത്തേ ചില സിനിമകളിൽ പാട്ടെഴുതാൻ ക്ഷണംകിട്ടിയിരുന്നു. എഴുതുകയും ചെയ്തു. പക്ഷേ, സിനിമ പുറത്തിറങ്ങിയില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]