
അപ്രതീക്ഷിതമായി നടൻ സൂര്യയെ കണ്ടുമുട്ടി തെന്നിന്ത്യൻ താരം കാജൽ അഗർവാൾ. വിമാനത്താവളത്തിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. കുടുംബത്തോടൊപ്പമായിരുന്നു കാജൽ. ഇരുവരുടേയും അപ്രതീക്ഷിത കണ്ടുമുട്ടലും സൂര്യയെ കണ്ട് ആശ്ചര്യപ്പെടുന്ന കാജലിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തു.
സൂര്യയെ കണ്ട ഉടൻ തന്നെ ആശ്ചര്യഭാവത്തോടെ കാജൽ അടുത്തെത്തുന്നതും സുഖവിവരങ്ങൾ അന്വേഷിക്കുന്നതും ദൃശ്യത്തിൽ കാണാം. ദൂരെ മാറി നിൽക്കുന്ന ഭർത്താവിനെ സൂര്യയുടെ അടുത്തെത്തിച്ച് പരിജയപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ‘സൂര്യാ… ഗൗതം…’ എന്ന് പറഞ്ഞ് കാജൽ പരിചയപ്പെടുത്തുന്നതും ഇരുവരും തമ്മിൽ സൗഹൃദം പങ്കുവെക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇരുവരുടേയും ഒത്തുചേരലിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു. നിരവധി പേരാണ് വീഡിയോ പങ്കുവെക്കുന്നത്. എല്ലാവരും ഒത്തു ചേർന്ന് ഫോട്ടോ എടുത്ത ശേഷമാണ് വിമാനത്താവളത്തിൽ നിന്ന് പിരിയുന്നത്. നേരത്തെ സൂര്യയുമൊത്ത് തമിഴ് ചിത്രം മാട്രാനിൽ കാജൽ ഒന്നിച്ചഭിനയിച്ചിരുന്നു.
എട്ടുവർഷത്തെ സൗഹൃദത്തിനു ശേഷം 2020 ഒക്ടോബറിലാണ് കാജൽ അഗർവാളും വ്യവസായി ഗൗതം കിച്ച്ലുവും വിവാഹിതരാകുന്നത്. 2022 ഏപ്രിലിൽ ഇരുവർക്കും കുഞ്ഞു പിറന്നിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]