
സാമ്പത്തികമായി വലിയ വിജയമായിരുന്നില്ലെങ്കിലും മിക്കവരുടേയും ഇഷ്ടലിസ്റ്റിലുള്ള ഷാരൂഖ് ചിത്രമാണ് റായീസ്. രാഹുല്‍ ഡൊലാകിയയുടെ സംവിധാനത്തില്‍ 2017-ല്‍ ഇറങ്ങിയ റായീസില്‍ പാകിസ്താനി നടിയായ മഹിറ ഖാന് ആണ് ഷാരൂഖിന്റെ നായികയായത്. മഹിറയുടെ ആദ്യ ഹിന്ദി ചിത്രമായിരുന്നു ഇത്. ഇന്ത്യയില്‍ ഇത്രയും നടിമാരുള്ളപ്പോള്‍ പാകിസ്താനില്‍നിന്നും മഹിറയെ കൊണ്ടുവന്നത് എന്തിന് എന്ന് അന്നേ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ആ ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് രാഹുല്‍.
നന്നായി ഹിന്ദി സംസാരിക്കാന്‍ അറിയാവുന്ന മുപ്പതുകാരിയെയാണ് തങ്ങള്‍ നായികയായി അന്വേഷിച്ചതെന്നും ആ അന്വേഷണമാണ് മഹിറയില് എത്തിയതെന്നും സംവിധായകന് പറയുന്നു. ഷാരൂഖിന്റെ ഭാര്യ ഗൗരിയുടെ അമ്മയാണ് മഹിറ തന്റെ കഥാപാത്രത്തിന് നന്നായിരിക്കും എന്ന് അഭിപ്രായം പറഞ്ഞതെന്നും രാഹുല്‍ പറയുന്നു. ‘അല്പം ഉര്‍ദു കലര്‍ന്ന ഹിന്ദി സംസാരിക്കുന്ന 1980-കളിലെ ഒരു പാവം മുസ്ലിം യുവതിയായിരുന്നു എന്റെ നായിക. ഇന്ത്യയില്‍ നിലവില്‍ നന്നായി ഹിന്ദി സംസാരിക്കുന്ന നായികമാര്‍ നന്നെ കുറവാണ്.
കരീനയും അനുഷ്കയും ദീപികയുമൊക്കെയായിരുന്നു ഞങ്ങളുടെ ആദ്യത്തെ ചോയിസ്. എന്നാല്‍ അവരുടെ പ്രതിഫലം വളരെ കൂടുതലായിരുന്നു, മാത്രമല്ല അതിനനുസരിച്ച് ആദ്യാന്ത്യം ഉണ്ടാകുന്ന കഥാപാത്രമായിരുന്നില്ല റായിസിലേത്. പിന്നീട് കത്രീനയേയും സോനം കപൂറിനെയും ഒടുവില്‍ ആലിയയെ വരെ ഞങ്ങള്‍ ആലോചിച്ചു. അന്ന് ഷാരൂഖിന് 50 വയസുണ്ട്, അദ്ദേഹം ആലിയയുമായി റൊമാന്‍സ് ചെയ്യുന്നത് ആലോചിച്ചുനോക്കൂ, അങ്ങനെ അതുംവിട്ടു.
അങ്ങനെയിരിക്കെയാണ് ഗൗരി ഖാന്റെ അമ്മയും എന്റെ അമ്മയും അവര്‍ കണ്ടിരുന്ന പാകിസ്താനി ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്ത മഹിറയെ കാണിച്ചുതന്നത്. ഈ പെണ്‍കുട്ടി നല്ലതാണ്, അവര്‍ പറഞ്ഞു. ഉടന്‍ കാസ്റ്റിങ് നോക്കിയിരുന്ന ഹണി ട്രെഹാനെ വിളിച്ചു. അന്ന് ഒരു പ്രൊമോഷന് പരിപാടിയുടെ ഭാഗമായി മഹിറ മുംബൈയിലുണ്ട്. ഹണി വിളിച്ചപ്പോള്‍ അവര്‍ എതിരുപറഞ്ഞില്ല. ഓഡിഷന് കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ എല്ലാവരോടും പറഞ്ഞു, ഞാന്‍ എന്റെ ആസിയയെ കണ്ടെത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]