
പണവും ബന്ധുക്കളും ഉണ്ടായിരുന്നിട്ടും തനിച്ചാകപ്പെട്ട പെണ്‍കുട്ടിയുടെ കഥയാണ് ‘ദൂരം’ പറയുന്നത്. വിമല്‍ കുമാര്‍ സംവിധാനം ചെയ്ത പൂര്‍ണ്ണമായും അമേരിക്കയില്‍ ചിത്രീകരിച്ച ഹ്രസ്വചിത്രം ‘ദൂരം’ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി സൈന യുട്യൂബ് ചാനലില്‍ മുന്നേറുന്നു. പൃഥിരാജ്, കുഞ്ചാക്കോ ബോബന്, ടോവിനോ തോമസ് തുടങ്ങി നിരവധി മുന്‍നിര താരങ്ങളുടെ പിന്തുണയോടുകൂടിയാണ് ദൂരം പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്.
വിമല്‍കുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഈ ചിത്രത്തിനുവേണ്ടി രോഹന് മാണി ഛായാഗ്രഹണം ചെയ്തിരിക്കുന്നു. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- പ്രസാദ് അയ്യര്‍, എഡിറ്റര്‍- കൃഷ്ണ കിരണ്‍, പശ്ചാത്തല സംഗീതം- റിഥിക്ക് സി ചാന്ദ്, ആര്‍ട് ഡയറക്ടര്‍- റോജി മാത്യു, പ്രൊഡക്ഷന്‍ മാനേജര്‍- റോബി അബ്രഹാം, അസിസ്റ്റന്റ് ഡയറക്ടര്‍- നവീന്‍ ടി കൊച്ചോത്തു, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- രാമദാസ് ഗ കണ്ടത്തില്‍, പബ്ലിസിറ്റി ഡിസൈന്‍ – സ്റ്റോയിക് എസ്തെറ്റിക് എന്നിവര്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചിരിക്കുന്നു. സുരേഷ് നായര്‍, ഡോണ ജോസ്, റോജി മാത്യു, ലക്ഷ്മി ഹരിദാസ്, കെവിന് ടോണി, വേദാ വിമല്‍, മോട്ടി ലൂക്ക്, വിദ്യാ രതീഷ്, സിസില്‍ മാത്യു എന്നിവര്‍ വേഷമിടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]