മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ‘ദശരഥം’ എന്ന ചിത്രത്തിൻ്റെ ഓർമകൾ പങ്കുവെച്ച് സംവിധായകൻ സിബി മലയിൽ. ചിത്രം പുറത്തിറങ്ങി 35 വർഷം പൂർത്തിയാകുന്ന വേളയിലാണ് കുറിപ്പുമായി സംവിധായകൻ എത്തിയത്. ലോകത്തോട് വിടപറഞ്ഞ സഹപ്രവർത്തകരുടെ ഓർമകളാണ് സംവിധായകൻ പങ്കുവെച്ചത്.
സിബി മലയിലിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മുപ്പത്തഞ്ചു “ദശരഥ”വർഷങ്ങൾ … രാജീവ് മേനോനും മാഗിയും പിന്നെ ഞാനും… കൂടെയുണ്ടായിരുന്ന കടന്നുപോയവരെ ഓർക്കുന്നു … ലോഹി , ജോൺസൻ, പൂവച്ചൽ, മുരളി, വേണുച്ചേട്ടൻ, സുകുവേട്ടൻ , കരമനച്ചേട്ടൻ , സുകുമാരിച്ചേച്ചി, ലളിതച്ചേച്ചി, എം. എസ്. തൃപ്പൂണിത്തറ ചേട്ടൻ, ബോബി കൊട്ടാരക്കര, ഷന്മുഖണ്ണൻ, വേലപ്പണ്ണൻ, സി.കെ. സുരേഷ് … ഒടുവിലായി പൊന്നമ്മച്ചേച്ചിയും … വേദനിപ്പിച്ച വേർപാടുകളുടെ ഓർമ്മകൾ മാത്രം ബാക്കി.
1989 ഒക്ടോബറിലാണ് ‘ദശരഥം’ പുറത്തിറങ്ങുന്നത്. ലോഹിതദാസ് തിരക്കഥ ഒരുക്കിയ ‘ദശരഥ’ത്തിന് പിൽക്കാലത്ത് പ്രേക്ഷകർ ക്ലാസിക് ചിത്രമെന്ന ലേബലും ചാർത്തിക്കൊടുത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]