
മൺമറഞ്ഞ നടൻ ജെയിംസ് ചാക്കോയുടെ ജന്മദിനത്തിൽ മകൻ ജീക്കു ജെയിംസ് പങ്കുവെച്ച് കുറിപ്പ് ശ്രദ്ധനേടുന്നു. അച്ഛൻ മരിച്ചിട്ട് 16 കൊല്ലം കഴിഞ്ഞെങ്കിലും ആളുകളുടെ മനസ്സിൽ മായാതെ കിടക്കുന്ന ഒരു പിടി നല്ല കഥാപാത്രങ്ങൾ ചെയ്യാനായെന്ന് ജീക്കു ഫെയ്സ്ബുക്ക് സിനിമാഗ്രൂപ്പില് പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
‘ഇന്ന് അപ്പന്റെ ജന്മദിനമാണ്. വർഷങ്ങൾ ഇത്രയുമായിട്ടും മലയാളികളുടെ മനസ്സിൽനിന്ന് മാറാതെ നിൽക്കുന്ന ഒരുപിടി കഥാപാത്രങ്ങൾ ചെയ്തതുകൊണ്ടാവാം, ഇന്നും അറിയുന്ന പലരും അപ്പൻ ഈ ലോകത്തില്ല എന്നുപറയുമ്പോൾ ഞെട്ടുന്നത്. ഈ ലോകത്തോട് വിടപറഞ്ഞിട്ടു 16 കൊല്ലം ആയെങ്കിലും ആളുകളുടെ മനസ്സിൽ മായാതെ കിടക്കുന്ന ഒരു പിടി നല്ല കഥാപാത്രങ്ങൾ..
ഒരിക്കലും മറക്കാത്ത ഈ കഥാപാത്രങ്ങൾ സമ്മാനിച്ച സിനിമയിലെ സുഹൃത്തുക്കളോട് നന്ദി പറയുന്നു. ഈ ലോകത്തുനിന്ന് വിട്ടുപോയെങ്കിലും ഇപ്പോഴും കൂടെയുണ്ട് എന്ന് ഞാനും വിശ്വസിക്കുന്നു.. ജീക്കു കുറിച്ചു.
മീശമാധവൻ, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, പത്രം, ഒരു മറവത്തൂർ കനവ് തുടങ്ങി150 ഓളം ചിത്രങ്ങളിൽ ജെയിംസ് ചാക്കോ അഭിനയിച്ചിട്ടുണ്ട്. മീശമാധവന് എന്ന ചിത്രത്തിലെ പട്ടാളം പുരുഷു ഇന്നും മലയാളികളുടെ പ്രിയപ്പെട്ട കഥാപാത്രമാണ്. 1955 ഒക്ടോബർ 16-ന്, തിരുവനന്തപുരത്താണ് ജെയിംസ് ചാക്കോ ജനിച്ചത്. ആർട്ട് ആൻഡ് പ്രൊഡക്ഷൻ മാനേജരായാണ് സിനിമയിലെത്തുന്നത്. നെടുമുടി വേണുവിന്റെ മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്. 2007 ജൂൺ 14-നാണ് ജെയിംസ് ചാക്കോ ലോകത്തോട് വിടപറഞ്ഞത്.
Content Highlights: actor james chacko s son about his father viral fb post


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]