കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ വേദന പങ്കുവെച്ച് നടി ഷീല. കവിയൂർ പൊന്നമ്മയെ തനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു എന്നും സ്വന്തം അമ്മയോ സഹോദരിയോ ഒക്കെ വിട്ടുപോയതുപോലെയുള്ള വിഷമമാണ് തനിക്ക് എന്നും ഷീല പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു ഷീലയുടെ പ്രതികരണം.
‘ഒന്നും പറയാൻ വാക്കുകളില്ല. ഭയങ്കര സങ്കടത്തിലാണ്. ഞങ്ങളൊക്കെ ഭയങ്കര കൂട്ടായിരുന്നു. എൻ്റെ അമ്മയായിട്ടാണ് എന്നോടൊപ്പം ആദ്യം അഭിനയിക്കുന്നത്. നാടൻപ്രേമം എന്ന പടത്തിൽ. അന്നാണ് ആദ്യമായി അവരെ കാണുന്നത്. എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. ആരോടും മുഷിച്ച് ഒന്നും പറയില്ല. ഷീലു എന്ന് പറഞ്ഞ് എന്നെ എപ്പോഴും വിളിക്കും. കഴിഞ്ഞ മാസം കൂടി സംസാരിച്ചതേയുള്ളൂ.
വളരെ ചെറിയ പ്രായത്തിൽ അമ്മ വേഷത്തിൽ അഭിനയിച്ചവരാണ് അവർ. ഒരുപാട് പടത്തിൽ അമ്മയായി അഭിനയിച്ചു. എന്തൊരു കുലീനത്വമാണ് ആ മുഖത്ത്. എൻ്റെ സ്വന്തം അമ്മയോ സഹോദരിയോ ഒക്കെ വിട്ടുപോയതുപോലെയുള്ള വിഷമമാണ് എനിക്ക്. മനസ്സിൽ അത്രത്തോളം വിഷമമുണ്ട്. ബഷീറിൻ്റെ പ്രേമലേഖനം എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് അവസാനമായി കാണുന്നത്. അന്നും നടക്കാനൊക്കെ പ്രയാസമായിരുന്നു. ഞങ്ങൾ പൊന്നിയെന്നാണ് വിളിച്ചിരുന്നത്.
ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്ന കവിയൂർ പൊന്നമ്മ കൊച്ചിയിലെ ലിസി ആശുപത്രിയിൽ വെച്ചാണ് അന്തരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]