ഓര്മയേക്കാള് കൂടുതല്‍ തനിക്ക് മനസിന് വലിയ വിഷമമാണ്, ആരോഗ്യത്തോടെ ഇരിക്കുമ്പോള്‍ അല്ലെങ്കില്‍ ഓര്‍മ്മയുള്ളപ്പോള്‍ പോയി പൊന്നു എന്ന കവിയൂര്‍ പൊന്നമ്മയെ കാണാന്‍ പറ്റിയില്ലെയെന്ന് നടി നവ്യനായര്‍.
സിദ്ദിക്കേട്ടന്റെ മകന്റെ മരിച്ച സമയത്ത് അറിഞ്ഞിരുന്നു. ഓര്‍മ്മയൊക്കെ ഇടയ്ക്കിടക്ക് പോകും എന്നാലും മനസിലാകും എന്നൊക്കെ. പക്ഷെ ആ സമയത്തൊന്നും പോയി കാണാന്‍ കഴിഞ്ഞില്ല. ഓരോ തിരക്കുകള്‍ക്കിടയില്‍ കാണാന്‍ പോകാന്‍ പറ്റിയില്ല. നമ്മുടെ തിരക്കുകളില്‍ ഓരോന്ന് നമ്മള് മാറ്റി വെയ്ക്കും. അതൊരു പാഠമായി. അങ്ങനെ മാറ്റി വെയ്ക്കുന്നത് പിന്നീടൊരിക്കലും തിരുത്താന്‍ പറ്റാത്ത തെറ്റായിട്ട് ജീവിതത്തില്‍ മാറും.എന്നെ വളരെയേറെ സ്നേഹിച്ചിരുന്ന ഒരു വ്യക്തിയാണ്- നവ്യ പറഞ്ഞു.
വിവാഹമൊക്കെ കഴിഞ്ഞ് അങ്ങനൊയൊക്കെ പോയിക്കഴിഞ്ഞപ്പോള്‍ പഴയ കണക്ഷനൊക്കെ നഷ്ടപ്പെട്ടു. ബാക്കി തിരക്കുകളില്‍ എനിക്ക് അത് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. ഭയങ്കര അടുപ്പമെന്നാല്‍ അത്രയ്ക്ക് അടുപ്പമായിരുന്നു. വലിയൊരു വിഷമമാണ് ഇപ്പോള്‍, എന്റെ ഭാഗത്തെ തെറ്റ് പോലെയൊക്കെയാണ് തോന്നുന്നത്. നമ്മള് ഒക്കെ എന്താണ് എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നതെന്ന് മനസിലാവുന്നില്ലെന്നും അവര്‍ പറഞ്ഞു
നല്ല ഓര്‍മകള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. ഞാന്‍ പ്രതീക്ഷിക്കാത്ത അത്ര അടുപ്പമായിരുന്നു. എന്നെ ഭയങ്കര ഇഷ്ടമായിരുന്നു. നടിയെന്ന നിലയിലും എന്നെ വലിയ ഇഷ്ടമായിരുന്നു.
പൊന്നൂസ് എന്നാണ് ഞാന്‍ വിളിച്ചിരുന്നത്. അമ്മയെന്നോ ആന്റിയെന്നോ ഒന്നൊന്നും പോലും ഞാന്‍ വിളിച്ചിരുന്നില്ല. എന്റെ കല്യാണത്തിനൊക്കെ അവര്‍ക്ക് വലിയ തിരക്കായിരുന്നു. പൊന്നമ്മയാന്റിയും ലളിതാന്റിയും ഒക്കെ അന്ന് വന്നിരുന്നു. ഇപ്പോള്‍ ഓര്‍ത്താല്‍ അങ്ങനെയാരും എനിക്കില്ല. നമ്മുടെ കൂടെപ്പിറപ്പ് പോലെ, നമ്മുടെ അമ്മയൊക്കെ പോലെയുള്ളവര്‍, അന്ന് അവരെ കെട്ടിപ്പിടിച്ചു കരഞ്ഞുപോയിരുന്നു.
അത്ര മാനസിക അടുപ്പമുള്ളവരായിരുന്നു. ഓരോത്തരായി ഇങ്ങനെ പോയിക്കൊണ്ടിരിക്കുകയാണ്. ലളിതാന്റിയെ അവസാനം കാണാന്‍ കഴിഞ്ഞു. ഒരുത്തി സിനിമയില്‍ ഞാന്‍ പറഞ്ഞിട്ടാണ് ലളിതാന്റിയെ എന്റെ അമ്മയായി വെച്ചത്. പക്ഷെ പൊന്നുവിനെ ഒന്നു കാണാന്‍ പറ്റിയില്ല. ഭയങ്കര മനസാക്ഷിക്കുത്ത് തോന്നുന്നു, അവസാനസമയത്ത് കാണാന്‍ പറ്റിയില്ല. എങ്കിലും ആത്മശാന്തിയ്ക്കായി പ്രാര്‍ത്ഥിയ്ക്കും. ഞാന്‍ ഇപ്പോള്‍ നാട്ടിലില്ല. എനിക്കൊന്നു കാണാനും കൂടി പറ്റില്ല. അങ്ങനെയായിപ്പോയി അവസ്ഥയെന്നും അവര്‍ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]