
സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ വേദിയിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ അലൻസിയറിനെതിരെ വിമർശനവുമായി നടൻ ധ്യാൻ ശ്രീനിവാസൻ. അങ്ങനെയൊരഭിപ്രായം അദ്ദേഹത്തിനുണ്ടായിരുന്നെങ്കിൽ ചടങ്ങ് ബഹിഷ്കരിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്ന് താരം പറഞ്ഞു.
നദികളിൽ സുന്ദരി യമുന എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണപരിപാടിയിൽ ഒരു ചോദ്യത്തിനുത്തരം പറയുകയായിരുന്നു ധ്യാൻ. വളരെ അടുത്ത സുഹൃത്തും ജ്യേഷ്ഠതുല്യനുമാണ് അലൻസിയറെന്ന് ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.
പക്ഷേ അത്തരമൊരു അഭിപ്രായമുണ്ടെങ്കിൽ ബഹിഷ്കരിക്കുക എന്ന് പറയുന്നത് പോലെ ആ പരിപാടിക്ക് പോകാതിരിക്കുകയാണ് വേണ്ടതെന്നും ധ്യാൻ വ്യക്തമാക്കി. ഇത് പറയാൻ വേണ്ടി അവിടെ പോയപോലെയാണ് തനിക്ക് തോന്നുന്നത്.
ഒരു സ്റ്റേജ് കിട്ടുന്ന സമയത്ത് പലർക്കും ഒന്ന് ആളാവാനും ഷൈൻ ചെയ്യാനും ഒക്കെ തോന്നും. ഒരു പബ്ലിസിറ്റി സ്റ്റണ്ടായിട്ടാണ് തനിക്ക് അനുഭവപ്പെട്ടതെന്നും ധ്യാൻ അഭിപ്രായപ്പെട്ടു.
സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പരിപാടിയില് പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം ഇങ്ങനെയൊരു പ്രസ്താവന നടത്തിയിരിക്കുന്നത്. നടപടിയെടുക്കേണ്ടത് ഇവിടുത്തെ സിസ്റ്റമാണ്.
അതെടുക്കാത്തതെന്തുകൊണ്ടാണെന്ന് അറിയില്ലെന്നും ധ്യാൻ പറഞ്ഞു. വ്യാഴാഴ്ച വൈകിട്ടായിരുന്നു 2022-ലെ സംസ്ഥാന ചലച്ചിത്രപുരസ്കാര വിതരണം നിശാഗന്ധിയിൽ നടന്നത്.
കുഞ്ചാക്കോ ബോബനും വിൻസി അലോഷ്യസും ഉൾപ്പെടെ ഒട്ടുമിക്ക പുരസ്കാര ജേതാക്കളും ചടങ്ങിനെത്തിയിരുന്നു. ‘നല്ല ഭാരമുണ്ടായിരുന്നു അവാർഡിന്.
സ്പെഷ്യൽ ജൂറി അവാർഡാണ് ലഭിച്ചത്. എന്നെയും കുഞ്ചാക്കോ ബോബനേയും ഇരുപത്തയ്യായിരം രൂപ തന്ന് അപമാനിക്കരുത്.
പൈസ കൂട്ടിത്തരണം, അപേക്ഷയാണ്. സ്പെഷ്യൽ ജൂറിക്ക് സ്വർണം പൂശിയ പ്രതിമ തരണം.
പെൺപ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺകരുത്തുള്ള ശില്പം വേണം.
അത് എന്നുമേടിക്കാൻ പറ്റുന്നുവോ, അന്ന് അഭിനയം നിർത്തും’, എന്നായിരുന്നു അലൻസിയറുടെ വാക്കുകൾ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]