
ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോർട്ട് ഗൗരവത്തോടെയാണ് കാണുന്നതെന്നും സിനിമാമേഖലയിൽ മാറ്റം ഉണ്ടാകുമെന്നും സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ ഉറപ്പുനൽകുന്നു. റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ മന്ത്രിയുമായി ‘മാതൃഭൂമി’ പ്രതിനിധി എം.കെ. സുരേഷ് സംസാരിക്കുന്നു
ഹേമ കമ്മിറ്റി റിപ്പോർട്ട് ഒടുവിൽ വെളിച്ചംകണ്ടിരിക്കുകയാണ്. എന്തുനിലപാടാണ് സർക്കാർ കൈക്കൊള്ളുക.
സിനിമാ മേഖലകളിലെ ഒട്ടേറെപ്പേരുമായി ഇതിനകം ചർച്ച നടത്തിക്കഴിഞ്ഞു. ഇതിന്റെ തുടർച്ചയായാണ് സിനിമാ, സീരിയൽ രംഗത്തുള്ളവരെയും സംഘടനകളെയും പങ്കെടുപ്പിച്ച് സിനിമാ കോൺക്ലേവ് നടത്തുന്നത്. എന്തൊക്കെ മാറ്റം വേണമെന്നതുസംബന്ധിച്ച് കരട് തയ്യാറാക്കിയിട്ടുണ്ട്. അതും കോൺക്ലേവിലെ ആശയവും ചേർത്ത് തുടർപ്രവർത്തനങ്ങളുണ്ടാകും.
വർഷങ്ങൾക്കുമുൻപ് കിട്ടിയ റിപ്പോർട്ട് പൂഴ്ത്തിവെച്ചു എന്നാണ് സർക്കാർ നേരിട്ട ആരോപണം.
അതുമാറിയല്ലോ. റിപ്പോർട്ട് പുറത്തുവിടുന്നതിൽ സർക്കാരിന് അനുകൂല നിലപാടായിരുന്നെന്ന് ഇപ്പോൾ ബോധ്യപ്പെട്ടില്ലേ?. റിപ്പോർട്ട് പുറത്തുവിടരുതെന്ന് വിവരാവകാശ കമ്മിഷൻ ആദ്യം പറഞ്ഞു.
കൊടുക്കാമെന്ന് ഇപ്പോൾ പറഞ്ഞു. പുറത്തുവിടാൻ സർക്കാർ തീരുമാനിച്ചപ്പോൾ ഹൈക്കോടതിയിൽ ഹർജിയുമായി ഇടപെടലുണ്ടായി. കോടതിയിൽനിന്ന് അനുകൂല തീരുമാനം വന്നപ്പോൾ പുറത്തുവിട്ടു.
സർക്കാരിന് ഒന്നും മറച്ചുവെക്കേണ്ട കാര്യമില്ല. സിനിമയിലെ ഉന്നതരുടെ പേരൊന്നും ഞാൻ വായിച്ചിട്ടില്ല. നിഗമനങ്ങളും നിർദേശങ്ങളും മാത്രമാണ് നോക്കിയത്. ആരോപണങ്ങളിൽ വസ്തുത ഉണ്ടോയെന്നറിയില്ല. ഇന്നലെകളിൽ സംഭവിച്ചിട്ടുണ്ടെങ്കിൽ ഭാവിയിൽ അതുണ്ടാകാതിരിക്കാനുള്ള ഇടപെടലും ജാഗ്രതയും സർക്കാരിന്റെ ഭാഗത്തുണ്ടാകും.
ഹേമ കമ്മിറ്റി മുൻപാകെ മൊഴികൊടുത്തവർ ആരോപണങ്ങളുമായി ബന്ധപ്പെട്ട തെളിവുകൾ നൽകിയിട്ടുണ്ടല്ലോ. അതിന്റെയടിസ്ഥാനത്തിൽ ക്രിമിനൽ നടപടി ഉണ്ടാകുമോ
കമ്മിറ്റി നൽകിയ റിപ്പോർട്ടല്ലാതെ മറ്റൊന്നും സർക്കാരിനുമുന്നിൽ വന്നിട്ടില്ല. ആരോപണം നിയമപരമായി നിലനിൽക്കണമെങ്കിൽ ഉന്നയിച്ചവർ കോടതിയെയോ പോലീസിനെയോ സർക്കാരിനെയോ സമീപിക്കുന്നതാണ് രീതി. അങ്ങനെയൊന്നുണ്ടായാൽ അപ്പോൾ ആലോചിക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]