
തിരുവനന്തപുരം:സിനിമാമേഖലയിലെ സ്ത്രീകളുടെ അനുഭവങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട്. ഇത് അവസാനിപ്പിക്കണമെന്ന് പലരും കമ്മിറ്റിയോട് അപേക്ഷിച്ചിട്ടുണ്ട്. ലൈംഗികാവശ്യങ്ങൾ നിരസിച്ചതിന്റെ പേരിൽ സിനിമയെന്ന കലാസ്വപ്നം പലർക്കും ഉപേക്ഷിക്കേണ്ടിവന്നതിനെക്കുറിച്ച് സങ്കടപ്പെട്ടിട്ടുണ്ട്. പലരും പറയുന്നത് കേട്ടപ്പോൾ അമ്പരപ്പുണ്ടായെന്നാണ് റിപ്പോർട്ടിലെ പരാമർശം.
സിനിമയിലേക്ക് ഓഡിഷൻ പരസ്യം കണ്ട് പങ്കെടുക്കാൻ പോയ സ്ത്രീക്ക് ഒരു ഫോൺകോൾ വരുന്നു. റോൾ ഉണ്ട്. നിർമാതാവിനെയും സംവിധായകനെയും ഒന്നുകാണണം. അഡ്ജസ്റ്റ്മെന്റ് ചെയ്യേണ്ടിവരും എന്നാണ് പറഞ്ഞത്. സിനിമയിൽ ഇങ്ങനെയൊക്കെയാണെന്ന പ്രതീതിയുള്ളതിനാൽ പുതുതായി വരുന്ന പെൺകുട്ടികളും ലൈംഗികാതിക്രമത്തിന് വഴങ്ങേണ്ടിവരുകയാണ് ചെയ്യുന്നത്.
കൂടെക്കിടക്കാൻ തയ്യാറാകാത്ത സ്ത്രീകൾക്ക് സിനിമയിൽ അവസരം ലഭിക്കില്ല. ഇത്തരം കാര്യങ്ങൾ ചെയ്യുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ലെന്ന രീതിയിൽ ചില അമ്മമാരും കൂട്ടുനിൽക്കുന്ന സംഭവങ്ങളുണ്ട്. സിനിമയിലെ പ്രണയരംഗം അഭിനയിക്കുന്ന സ്ത്രീ ഷൂട്ടിങ്ങിനുശേഷവും അതേ മനസ്സുള്ളവരാണെന്നാണ് പല പുരുഷന്മാരുടെയും ധാരണ. വഴങ്ങിയില്ലെങ്കിൽ പുതിയ സിനിമകളിൽ അവസരം വാഗ്ദാനം നൽകും. പുതുതായി സിനിമയിൽ വന്ന പലരും ഇത്തരം വാഗ്ദാനങ്ങളിൽപ്പെട്ട് ലൈംഗിക ചൂഷണത്തിന് വിധേയരായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]