
വിജയ് ഇരട്ട വേഷത്തിൽ എത്തുന്ന ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടെെം’ (ഗോട്ട്)’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. സംവിധായകൻ വെങ്കട് പ്രഭുവാണ് ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ആക്ഷൻ മൂഡിൽ ഒരുങ്ങുന്ന ഈ ചിത്രം എജിഎസ് എന്റര്ടെയിന്മെന്റിന്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. യുവന് ശങ്കര് രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.
മീനാക്ഷി ചൗധരി നായിക വേഷം ചെയ്യുന്ന ചിത്രത്തിന്റെ താരനിരയിൽ പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മൽ അമീർ, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, സ്നേഹ, ലൈല, വൈഭവ്, പ്രേംഗി അമരൻ, അരവിന്ദ്, അജയ് രാജ്, പാർവതി നായർ, കോമൾ ശർമ്മ, യുഗേന്ദ്രൻ, അഭ്യുക്ത മണികണ്ഠൻ, അഞ്ജന കിർത്തി, ഗഞ്ചാ കറുപ്പ് എന്നിവരുമുണ്ട്. സെപ്റ്റംബർ 5 -ന് ആഗോള വ്യാപകമായി റിലീസ് ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഛായാഗ്രഹണം- സിദ്ധാർത്ഥ നൂനി, ചിത്രസംയോജനം- വെങ്കട് രാജേൻ, ആക്ഷൻ- ദിലീപ് സുബ്ബരായൻ, കലാസംവിധാനം- ബി ശേഖർ, സൂര്യ രാജീവൻ, വസ്ത്രാലങ്കാരം- വാസുകി ഭാസ്കർ, പല്ലവി സിങ്, സൗണ്ട് ഡിസൈൻ- ടി ഉദയകുമാർ, രഞ്ജിത് വേണുഗോപാൽ, സരവകുമാർ, സൗണ്ട് മിക്സിങ്- ടി ഉദയകുമാർ, നൃത്ത സംവിധാനം- സതീഷ് കൃഷ്ണൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- എം.സെന്തികുമാർ, ഗോവിന്ദരാജ്, രാംകുമാർ ബാലസുബ്രഹ്മണ്യൻ, വിഎഫ്എക്സ് ഹെഡ്- ആർ. ഹരിഹര സുതൻ, പബ്ലിസിറ്റി ഡിസൈൻ- ഗോപി പ്രസന്ന. ഡിസ്ട്രിബ്യൂഷൻ പാർട്ണർ- ഡ്രീം ബിഗ് ഫിലിംസ്.