
ഈ വർഷം പുറത്തിറങ്ങിയതിൽ പ്രേക്ഷക-നിരൂപക പ്രശംസകൾ പിടിച്ചുപറ്റിയ തമിഴ് ചിത്രമാണ് വിജയ് സേതുപതി നായകനായ മഹാരാജ. നിതിലൻ സ്വാമിനാഥൻ സംവിധാനംചെയ്ത ചിത്രം 100 കോടി ക്ലബിലും ഇടംപിടിച്ചിരുന്നു. ഓ.ടി.ടിയിലും മികച്ച പ്രേക്ഷകപ്രതികരണവുമായി മുന്നേറുന്ന മഹാരാജയ്ക്കുള്ള അഭിനന്ദനവുമായെത്തിയിരിക്കുകയാണ് സൂപ്പർതാരം വിജയ്.
കഴിഞ്ഞദിവസം സംവിധായകൻ നിതിലൻ സ്വാമിനാഥനെ വിജയ് നേരിൽക്കണ്ടിരുന്നു. നിതിലൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ഇങ്ങനെയൊരു കൂടിക്കാഴ്ചയ്ക്ക് നന്ദിയുണ്ടെന്നും വിജയ് യെ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും നിതിലൻ പറഞ്ഞു.
പ്രിയപ്പെട്ട വിജയ് അണ്ണാ, ഇങ്ങനെയൊരു കൂടിക്കാഴ്ചയ്ക്ക് നന്ദിയുണ്ട്. നിങ്ങളെ കാണാൻ അവസരം ലഭിച്ചതിൽ ഞാൻ നന്ദിയറിയിക്കുന്നു. മഹാരാജയെക്കുറിച്ച് താങ്കൾ പറഞ്ഞ വാക്കുകളിൽ ഞാൻ ആഹ്ലാദിക്കുന്നു. അത് എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു അഭിനന്ദനമാണ്. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും പ്രോത്സാഹനത്തിനും ഞാൻ വളരെ നന്ദിയുള്ളവനാണ്. നിതിലൻ ചിത്രങ്ങൾക്കൊപ്പം കുറിച്ചതിങ്ങനെ.
ജൂൺ 14-നാണ് മഹാരാജ തിയേറ്ററുകളിലെത്തിയത്. അനുരാഗ് കശ്യപ്, അഭിരാമി, നാട്ടി നടരാജൻ, ബോയ്സ് മണികണ്ഠൻ, മുനിഷ്കാന്ത്, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗർ, മംമ്താ മോഹൻദാസ് തുടങ്ങിയവരാണ് മുഖ്യവേഷങ്ങളിലെത്തിയത്. പാഷൻ സ്റ്റുഡിയോസിന്റെയും ദ റൂട്ടിന്റെയും ബാനറിൽ സുദൻ സുന്ദരവും ജഗദീഷ് പളനിസ്വാമിയുമാണ് ചിത്രം നിർമ്മിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]