
ഹെെദരാബാദ്: തെലുങ്ക് താരം ചിരഞ്ജീവിയുടെ മുൻ മരുമകൻ സിരിഷ് ഭരദ്വാജ് (39) അന്തരിച്ചു. ഹെെദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്നായിരുന്നു അന്ത്യമെന്നാണ് വിവരങ്ങൾ. നടി ശ്രീ റെഡ്ഡിയാണ് മരണവിവരം പുറംലോകത്തെ അറിയിച്ചത്.
2007-ലാണ് ചിരഞ്ജീവിയുടെ ഇളയമകൾ ശ്രീജയെ സിരിഷ് വിവാഹം കഴിക്കുന്നത്. വിവാഹസമയത്ത് സിരിഷിന് 21ഉം ശ്രീജയ്ക്ക് 19ഉം ആയിരുന്നു പ്രായം. ഇവരുടെ കുടുംബം വിവാഹത്തിന് എതിരായിരുന്നു. നിവൃതിയാണ് സിരിഷിൻ്റേയും ശ്രീജയുടേയും മകൾ.
2011-ൽ സിരിഷിനും കുടുംബത്തിനും എതിരെ ശ്രീജ സ്ത്രീധന പീഡന കേസ് നൽകിയിരുന്നു. 2014-ൽ ഇരുവരും വിവാഹമോചിതരായി. പിന്നാലെ ശ്രീജ തൻ്റെ കുടുംബത്തോടൊപ്പം ചേരുകയും ചെയ്തു. വെെകാതെ സിരിഷ് രാഷ്ട്രീയത്തിൽ പ്രവേശിച്ചു. രണ്ടുപേരും പുനർവിവാഹവും ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]