
രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ വ്യാഴാഴ്ച മുതൽ. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ സ്പിൻ ഓഫ് ആയ ചിത്രത്തിൽ രാജേഷ് മാധവനും ചിത്ര എസ് നായരുമാണ് നായികാനായകന്മാർ. കുഞ്ചാക്കോ ബോബനും അതിഥിതാരമായി ചിത്രത്തിലുണ്ട്.
സുധീഷ്, ജിനു ജോസഫ്, ശരണ്യ, എം.തമ്പാൻ, ബാബു അന്നൂർ, അജിത്ത് ചന്ദ്ര, ലക്ഷ്മണൻ , അനീഷ് ചെമ്പഴന്തി, ബീന കൊടക്കാട്, ഷൈനി, തുഷാര തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റഭിനേതാക്കൾ. ഇമ്മാനുവൽ ജോസഫ്, അജിത് തലപ്പിള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ, ജെയ് കെ, വിവേക് ഹർഷൻ തുടങ്ങിയവർ സഹ നിർമ്മാതാക്കളാണ്.
ഛായാഗ്രഹണം: സബിൻ ഉരാളുകണ്ടി. വരികൾ: വൈശാഖ് സുഗുണൻ, സംഗീതം: ഡോൺ വിൻസൻറ്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്സ്: മനു ടോമി, രാഹുൽ നായർ, പ്രൊഡക്ഷൻ ഡിസൈനർ: കെ.കെ മുരളീധരൻ, എഡിറ്റർ: ആകാശ് തോമസ്, ക്രിയേറ്റീവ് ഡയറക്ടർ: സുധീഷ് ഗോപിനാഥ്, ആർട് ഡയറക്ഷൻ: ജിത്തു സെബാസ്റ്റ്യൻ, മിഥുൻ ചാലിശ്ശേരി, കോസ്റ്റ്യൂം ഡിസൈനർ: സുജിത്ത് സുധാകരൻ, മേക്കപ്പ്: ലിബിൻ മോഹനൻ, വിതരണം: ഗോകുലം മൂവീസ്, ഡ്രീം ബിഗ് ഫിലിംസ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്പ്ലാൻറ്, പിആർ ഒ: ആതിര ദിൽജിത്ത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]