
സിനിമ പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ഇന്ത്യൻ 2’വിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഈ വർഷം ജൂലെെ 12-ന് ചിത്രം തിയേറ്ററുകളിലെത്തും. സംവിധായകൻ ശങ്കറാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്.
മേയ് 22-ന് ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങുമെന്നും ശങ്കർ അറിയിച്ചു. ‘ഇന്ത്യൻ 2’ റിലീസായി ആറ് മാസത്തിന് ശേഷം ‘ഇന്ത്യൻ 3’ റിലീസാകുമെന്നും വിവരങ്ങളുണ്ട്.
1996-ലെ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് ബ്ലോക്ക്ബസ്റ്ററിൽ ഇടം നേടിയ ‘ഇന്ത്യൻ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘ഇന്ത്യൻ 2’. കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ്, എസ് ജെ സൂര്യ, ബോബി സിംഹ, തുടങ്ങിയവർ സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിന് ഹിറ്റ് ചിത്രങ്ങൾക്ക് സംഗീതം പകർന്ന അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം: രവി വർമ്മൻ, ചിത്രസംയോജനം: ശ്രീകർ പ്രസാദ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]