
മുംബൈ: മുംബൈയിലെ മറ്റുരണ്ട് നടന്മാരുടെ വീടുകളും നിരീക്ഷിച്ചിരുന്നതായി മുംബൈ പോലീസ്. കേസിൽ അടുത്തിടെ പിടിയിലായ മുഹമ്മദ് റഫീഖ് ചൗധരിയാണ് ഈ വിവരം ചോദ്യംചെയ്യലിൽ വെളിപ്പെടുത്തിയത്. സൽമാൻ ഖാന്റെ വീടും പരിസരവും വീഡിയോയിൽ പകർത്തി അധോലോകകുറ്റവാളി അൻമോൽ ബിഷ്ണോയിക്ക് അയച്ചുകൊടുത്തിരുന്നു. അതിനുപുറമേ നഗരത്തിലെ മറ്റുരണ്ട് നടന്മാരുടെ വീടുകളുടെ വീഡിയോയും അയച്ചുകൊടുത്തെന്നാണ് ഇയാൾ നൽകിയ മൊഴി.
ഈ കേസിൽ മറ്റൊരു അധോലോകകുറ്റവാളി രോഹിത് ഗൊദാരയുടെപേരിലും പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ, വെടിവെപ്പുസംഭവത്തിൽ ഇയാളുടെ പങ്കെന്താണെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. സൽമാന്റെയും മറ്റുരണ്ട് നടന്മാരുടെയും വസതിയുടെ കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ ചൗധരിയെയാണ് നിയോഗിച്ചത്.
ഇയാൾ അഞ്ചുതവണയെങ്കിലും ബാന്ദ്ര ഈസ്റ്റിൽ സൽമാന്റെ വസതിയായ ഗാലക്സി അപ്പാർട്ട്മെന്റ് നിൽക്കുന്ന സ്ഥലത്ത് വന്നുപോയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ഈ കേസിൽ നേരത്തേ അറസ്റ്റിലായ അനൂജ് തപൻ, മേയ് ഒന്നിന് .
ഇയാളാണ് വെടിവെക്കാനുള്ള തോക്കുംമറ്റും പ്രതികൾക്ക് എത്തിച്ചുനൽകിയത്. സാഗർ പാൽ, വിക്കി ഗുപ്തി എന്നിവരാണ് കഴിഞ്ഞ ഏപ്രിൽ 14-ന് സൽമാന്റെ വസതിക്കുനേരേ വെടിയുതിർത്തത്. ഇവരും പിന്നീട് പിടിയിലായി. കേസിൽ ആറുപേർ പിടിയിലായിട്ടുണ്ട്.
അധോലോകകുറ്റവാളിയായ ലോറൻസ് ബിഷ്ണോയ്യുടെ സംഘത്തിൽപ്പെട്ടവരാണ് ഇവരെല്ലാം.
ലോറൻസ് ബിഷ്ണോയ് ഇപ്പോൾ ഗുജറാത്തിലെ സാബർമതി സെൻട്രൽ ജയിലിലാണുള്ളത്. ഇയാളുടെ സഹോദരൻ അൻമോൽ ബിഷ്ണോയ്യാണ് ഇപ്പോൾ സംഘത്തെ നിയന്ത്രിക്കുന്നത്. വിദേശത്താണ് അൻമോൽ താമസിക്കുന്നത്.
സൽമാൻ ഖാന്റെ വസതിക്കുനേരേ വെടിവെപ്പുണ്ടായ ഉടൻതന്നെ അൻമോൽ ഫെയ്സ്ബുക്കിലൂടെ, താനാണ് ഇത് ചെയ്യിച്ചതെന്ന് അവകാശപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]