
ഉണ്ണി മുകുന്ദന്റെ ബിഗ്ഗ് ബജറ്റ് ചിത്രം ‘മാർക്കോ’ പുരോഗമിക്കുന്നു. ചിത്രത്തിൻ്റെ മൂന്നാർ ഷൂട്ട് പുർത്തിയായി. ഇനി കൊച്ചിയിലാണ് ചിത്രീകരണം. ക്യൂബ്സ് ഇന്റർനാഷണൽ, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷരീഫ് മുഹമ്മദും അബ്ദുൽ ഗദ്ധാഫും നിർമ്മാണവും വിതരണവും നിർവ്വഹിക്കുന്ന ആക്ഷൻ ചിത്രം ഹനീഫ് അദേനിയാണ് എഴുതി സംവിധാനം ചെയ്യുന്നത്.
കെജിഎഫ് എന്ന ചിത്രത്തിലെ സംഗീത സംവിധായകനെന്ന നിലയ്ക്ക് ലോകമെമ്പാടുമുള്ള ജനങ്ങളുടെ ഹൃദയം കീഴടക്കിയ രവി ബസ്രൂർ ആദ്യമായി മലയാളത്തിൽ സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രമെന്ന പ്രത്യേകതയും “മാർക്കോ”യ്ക്കുണ്ട്. കലൈ കിംഗ്സൺ, സ്റ്റണ്ട് സിൽവ, ഫെലിക്സ് എന്നീ മുൻനിര സ്റ്റണ്ട് മാസ്റ്റേഴ്സിന്റെ കൈകാര്യത്തിലൊരുങ്ങുന്ന എട്ട് ആക്ഷൻ രംഗങ്ങളാണ് ഈ ചിത്രത്തിലുള്ളത്. ഒരു സ്റ്റൈലിഷ് സിനിമയ്ക്ക് വേണ്ട വിശാലമായ കാൻവാസിലൂടെ വലിയ മുതൽമുടക്കിൽ എത്തുന്ന ഒരു മാസ് എൻ്റർടെയിനർ ആയിരിക്കും ‘മാർക്കോ’.
ഉണ്ണി മുകുന്ദനെ കൂടാതെ സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ തുടങ്ങിയ പ്രമുഖ താരങ്ങളും ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. നായിക ബോളിവുഡിൽ നിന്നായിരിക്കുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ഛായാഗ്രഹണം – ചന്ദ്രു സെൽവരാജ്, എഡിറ്റിംഗ്- ഷമീർ മുഹമ്മദ്, കലാസംവിധാനം – സുനിൽ ദാസ്, മേക്കപ്പ് – സുധി സുരേന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ബിനു മണമ്പൂർ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ,, മാർക്കറ്റിങ് – ഒബ്സ്ക്യൂറ എന്റർടെയിൻമെന്റ്സ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]