
പൃഥ്വിരാജ് സുകുമാരനും ബേസിൽ ജോസഫും പ്രധാന വേഷത്തിലെത്തുന്ന ‘ഗുരുവായൂരമ്പല നടയിൽ’ എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. ഒരു ഫൺ ഫാമിലി എന്റർടെയിനറായിരിക്കും ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന. ‘ജയ ജയ ജയ ജയ ഹേ’യ്ക്ക് എന്ന ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗുരുവായൂരമ്പല നടയിൽ’.
ചിത്രത്തിൻ്റെ റിലീസ് ഡേറ്റും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. മേയ് 16-ന് ചിത്രം തിയേറ്ററുകളിലെത്തും. തമിഴ് ഹാസ്യതാരം യോഗി ബാബു മലയാളത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
അനശ്വര രാജൻ, നിഖില വിമൽ, ജഗദീഷ്, ബൈജു, ഇർഷാദ്, ജഗദീഷ്, പി പി കുഞ്ഞികൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ ഫോർ എന്റർടെയ്ൻമെന്റ്സും ചേർന്നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]