
ടോളിവുഡിലെ പ്രമുഖ പ്രൊഡക്ഷൻ ഹൗസായ പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി ജി വിശ്വപ്രസാദ് ഗാരു നിർമ്മിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘പ്രൊഡക്ഷൻ നമ്പർ 36’നായി തേജ സജ്ജയും സംവിധായകൻ കാർത്തിക് ഗട്ടമനേനിയും ഒന്നിക്കുന്നു. ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
പരമ്പരാഗത വസ്ത്രം ധരിച്ച്, സൂപ്പർ യോദ്ധയായി തിരിഞ്ഞ് നിൽക്കുന്ന തേജ സജ്ജയെയാണ് പോസ്റ്ററിൽ കാണുന്നത്. സിനിമയുടെ ടൈറ്റിൽ ഏപ്രിൽ 18-ന് പ്രഖ്യാപിക്കും എന്നും പോസ്റ്ററിൽ കാണാം. തേജ സജ്ജയുടെ ഒടുവിലായ് തിയേറ്റർ റിലീസ് ചെയ്ത പ്രശാന്ത് വർമ്മ ചിത്രം ‘ഹനു-മാൻ’ ചരിത്ര വിജയം കൊയ്ത് സുപ്പർഹിറ്റടിച്ചിരുന്നു.
രവി തേജ ചിത്രം ‘ഈഗിൾ’ന് ശേഷം പീപ്പിൾ മീഡിയ ഫാക്ടറിയോടൊപ്പം കാർത്തിക് ഗട്ടമനേനി ഒരുമിക്കുന്ന രണ്ടാമത്തെ പ്രോജക്റ്റാണിത്. തേജ സജ്ജയെ ഒരു വലിയ കഥാപാത്രമായ് അവതരിപ്പിക്കാൻ ഗംഭീരമായൊരു തിരക്കഥയാണ് തയ്യാറാക്കിയിട്ടുള്ളത്. മണിബാബു കരണമാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. സൂപ്പർ യോദ്ധയുടെ സാഹസിക കഥയാണിത്. ഉയർന്ന സാങ്കേതിക നിലവാരം പുലർത്തികൊണ്ടാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ ടൈറ്റിൽ പ്രഖ്യാപിക്കുന്ന ദിനത്തിൽ അറിയിക്കും.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുജിത്ത് കുമാർ കൊല്ലി, സഹനിർമ്മാതാവ്: വിവേക് കുച്ചിഭോട്ല, ക്രിയേറ്റീവ് പ്രൊഡ്യൂസർ: കൃതി പ്രസാദ്, കലാസംവിധാനം: ശ്രീ നാഗേന്ദ്ര തങ്കാല, ഡിജിറ്റൽ മാർക്കറ്റിംഗ്: ഹാഷ്ടാഗ് മീഡിയ, പിആർഒ: ശബരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]