
തിരുവനന്തപുരം: പുതിയ സിനിമയുടെ ചിത്രീകരണത്തിനായി തമിഴ് നടൻ വിജയ് തിരുവനന്തപുരത്തെത്തി. ആരാധകർ കാത്തിരിക്കുന്ന ‘ഗോട്ടി’ന്റെ (ദി ഗ്രേറ്റസ്റ്റ് ഓഫ് ആൾ ടൈം) ക്ലൈമാക്സ് ചിത്രീകരണത്തിനായാണ് വിജയ് തലസ്ഥാനത്തെത്തിയത്.
ഇതിനിടെ, വിമാനത്താവളത്തിന് പുറത്ത് ആരാധകരുടെ തള്ളിക്കയറ്റത്തിൽ വിജയ് സഞ്ചരിച്ച കാറിന്റെ ചില്ല് തകർന്നു. വാഹന വ്യൂഹം പുറത്തേക്കിറങ്ങിയപ്പോൾ ആരാധകർ ആവേശത്തോടെ ചാടി വീഴുകയായിരുന്നു.
സൂപ്പർസ്റ്റാർ രജനീകാന്ത് ഉൾപ്പെടെയുള്ളവർ മറ്റു സിനിമകളുടെ ഷൂട്ടിങിനായി തിരുവനന്തപുരത്തെത്തുമെന്നും റിപ്പോർട്ടുകളുണ്ട്. മോഹൻലാലും പൃഥ്വിരാജും ഒരുമിക്കുന്ന സിനിമയുടെ ചിത്രീകരണവും തലസ്ഥാനത്തുണ്ടാകും.
വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ‘ഗോട്ടി’ൽ വിജയ് ഇരട്ടവേഷത്തിലാണ് എത്തുന്നതെന്ന സൂചന നേരത്തേ പുറത്തുവന്നിരുന്നു. ‘ഗോട്ട്’ ഒരു ടൈംട്രാവൽ ചിത്രമാണെന്നും സൂചനകളുണ്ട്.
ചിത്രത്തിന്റെ ക്ലൈമാക്സ് ശ്രീലങ്കയിൽ ചിത്രീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. അവസാന നിമിഷമാണ് തിരുവനന്തപുരത്തേക്കു മാറ്റിയത്. ഗ്രീൻഫീൽഡ് സ്റ്റേഡിയം, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളാകും ലൊക്കേഷൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]