
സാമൂഹികമാധ്യമങ്ങളില്‍ സജീവമായ സിനിമാതാരമാണ് ബാല. ജീവിതത്തിലെ ഓരോ വിശേഷവും ബാല സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ വീണ്ടും വിവാഹിതനായ ബാല, ഭാര്യ കോകിലയ്ക്കൊപ്പം വൈക്കത്താണ് ഇപ്പോള്‍ താമസം. ‘ബാലകോകില’ എന്ന പേരില്‍ യൂട്യൂബ് ചാനലും ഇരുവരും ആരംഭിച്ചിരുന്നു.
കഴിഞ്ഞദിവസം വൈക്കത്തെ മീന്‍പിടുത്തക്കാര്‍ക്ക് പുതിയ മീന്‍വലകള്‍ സമ്മാനിച്ചതിന്റെ വീഡിയോയാണ് ബാല ഏറ്റവുമൊടുവിലായി തന്റെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നത്. ഭാര്യ കോകിലയ്ക്കൊപ്പമാണ് ബാല മീന്‍പിടുത്തക്കാര്‍ക്ക് പുതിയ മീന്‍വലകള്‍ സമ്മാനിച്ചത്.
”മീന്‍പിടിത്തം ഒരു വ്യവസായമാണ്. മീന്‍പിടുത്തക്കാരെല്ലാം വ്യവസായികളാണ്. അവര്‍ക്കുവേണ്ടി മീന്‍വല കൊടുക്കുന്നു. പുതിയ മീന്വലയാണിത്. ചെന്നൈയില്‍നിന്ന് ഓര്‍ഡര്‍ചെയ്ത് ഇവിടെകൊണ്ടുവന്നു. ഇവരും എനിക്ക് സ്വന്തംപോലെയാണ്. അവരും എന്നെയും കോകിലയെയും സ്വന്തംപോലെയാണ് കാണുന്നത്”, ബാല പറഞ്ഞു. തുടര്‍ന്ന് ഓരോരുത്തര്‍ക്കും നടനും കൂടെയുള്ളവരും മീന്‍വല വിതരണംചെയ്യുന്നതാണ് വീഡിയോയിലുള്ളത്. മീന്‍ പിടിച്ചാല്‍ എനിക്ക് ഫ്രീയായിട്ട് തരണമെന്നും ഒരെണ്ണം മതിയെന്നും തമാശയായി ബാല പറയുന്നതും വീഡിയോയിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]