
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെ സന്ദര്‍ശിച്ച് നടന് മമ്മൂട്ടി. പുതിയ സിനിമയുടെ ചിത്രീകരണത്തിനായി ഡല്‍ഹിയില്‍ എത്തിയപ്പോഴായിരുന്നു മമ്മുട്ടി കുടുംബസമേതം ഉപരാഷ്ട്രപതിയെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തി കണ്ടത്. ജോണ്‍ ബ്രിട്ടാസ് എം.പിക്കൊപ്പമാണ് ഇവര്‍ ഉപരാഷ്ട്രപതിയുടെ വസതിയിലെത്തിയത്.
മമ്മൂട്ടിയും മോഹന്‍ലാലും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്ന മഹേഷ് നാരായണന് സിനിമയുടെ ചിത്രീകരണമാണ് ഡല്‍ഹിയില്‍ നടക്കുന്നത്. സിനിമയുടെ ഡല്‍ഹി ഷെഡ്യൂള്‍ ചിത്രീകരണത്തിനായി വെള്ളിയാഴ്ച മോഹന്‍ലാലും എത്തുമെന്നാണ് വിവരം.
മഹേഷ് നാരായണന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കര്‍, രാജീവ് മേനോന്, ഡാനീഷ് ഹുസൈന്, ഷഹീന് സിദ്ധിഖ്, അമന്, രേവതി, ദര്‍ശന രാജേന്ദ്രന്, സെറിന്‍ ഷിഹാബ്, പ്രകാശ് ബെലവാടി തുടങ്ങിയവരാണ് ചിത്രത്തിലും മറ്റ് അഭിനേതാക്കള്‍.
മമ്മൂട്ടിയും മോഹന്‍ലാലും വലിയ ഒരിടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രവുമാണിത്. ബോളിവുഡിലെ മുന്‍നിര ക്യാമറമാനാനായ മനുഷ് നന്ദന് ആണ് ഈ സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]