ഏറെ പ്രേക്ഷകപ്രീതി നേടിയ കന്നഡ ചിത്രമാണ് റിഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്ത് നായകനായെത്തിയ കാന്താര. ആഗോളതലത്തില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗമായ കാന്താര എ ലെജന്റ് ചാപ്റ്റര്‍ 1- ന്റെ റിലീസ് കഴിഞ്ഞ വര്‍ഷമാണ് പ്രഖ്യാപിച്ചത്. 2025 ഒക്ടോബര്‍ രണ്ടിന് തീയേറ്ററിലെത്താനിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം സംബന്ധിച്ച പ്രശ്നങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
കര്‍ണാടകയിലെ ഗവിഗുഡ്ഡ വനമേഖലയിലാണ് കാന്താര എ ലെജന്‍ഡ് ചാപ്റ്റര്‍ 1- ന്റെ ചിത്രീകരണം നടക്കുന്നത്. ഇവിടുത്തെ കാട് സിനിമാപ്രവര്‍ത്തകര്‍ നശിപ്പിക്കുന്നുവെന്ന ആരോപണവുമായി പ്രദേശവാസികള്‍ രംഗത്തെത്തിയിരിക്കുകയാണ്.
പ്രദേശത്തെ ആളുകള്‍ നിലവില്‍ കാട്ടാനശല്യമടക്കമുള്ള പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരാണെന്നും ഇപ്പോഴാകട്ടെ സിനിമാ ഷൂട്ടിങ് ഇവിടെയുള്ള പക്ഷിമൃഗാദികളെ ദോഷകരമായി ബാധിച്ചിരിക്കുകയാണെന്നുമാണ് ജില്ലാ പഞ്ചായത്ത് മെമ്പറായ സന്ന സ്വാമി ആരോപിക്കുന്നത്.
കാട്ടാനകളുടെ ആക്രമണത്തില്‍ കര്‍ഷകര്‍ ഇപ്പോള്‍ തന്നെ ബുദ്ധിമുട്ടുകയാണ്. വനം സംരക്ഷിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടും ഉദ്യോഗസ്ഥര്‍ അലംഭാവം കാട്ടുകയാണ്. കൂടുതല്‍ കേടുപാടുകളുണ്ടാകാതിരിക്കാനായി എത്രയുംപെട്ടെന്ന് നടപടിയെടുക്കണം, അദ്ദേഹം പറയുന്നു.
പ്രദേശത്ത് ഷൂട്ടിങ് നടത്തുകയായിരുന്ന സിനിമയുടെ അണിയറപ്രവര്‍ത്തകരുമായി നാട്ടുകാരില്‍ ചിലര്‍ ഏറ്റുമുട്ടിയത് സെറ്റില്‍ സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി. ഇതേതുടര്‍ന്ന് പരിക്കേറ്റ നാട്ടുകാരനെ സക്ലേഷ്പുരിലെ ക്രാഫോര്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ യെസലൂര്‍ പോലീസ് കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ നിര്‍മാതാക്കളോ റിഷഭ് ഷെട്ടിയോ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം.
കാന്താര എ ലെജന്റ് ചാപ്റ്റര്‍ 1 എന്ന പേരില്‍ ഇറങ്ങിയ വീഡിയോ നവംബര്‍ 18-ന് ആണ് ഹോംബാലെ ഫിലിംസ് പുറത്തുവിട്ടത്. കാന്താരയുടെ രണ്ടാംഭാഗമാണെങ്കിലും ഒന്നിന് മുന്‍പുള്ള കഥയാണ് ഇതില്‍ പറയുന്നത്. നടനും സംവിധായകനുമായ റിഷഭ് ഷെട്ടി തന്നെയാണ് പുതിയ ചിത്രത്തിലും കേന്ദ്രകഥാപാത്രമാവുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]