കങ്കണ റണൗട്ട് ആദ്യമായി സംവിധാനംചെയ്ത ചലച്ചിത്രമാണ് എമര്‍ജന്‍സി. പ്രതിഷേധങ്ങളെത്തുടര്‍ന്ന് പഞ്ചാബില്‍ റിലീസ് ദിവസം ചിത്രം പ്രദര്‍ശനത്തിന് എത്തിയിരുന്നില്ല. ചിത്രം പ്രദര്‍ശിപ്പിക്കാനിരുന്ന തിയ്യേറ്ററുകള്‍ക്ക് പുറത്ത് സിഖ് സംഘടനകള്‍ പ്രതിഷേധവും നടത്തി. ലണ്ടനില്‍ ചിത്രം പ്രദര്‍ശിപ്പിച്ച തിയ്യേറ്ററിലേക്ക് ഖലിസ്താന്‍ അനുകൂല സംഘടനകള്‍ അതിക്രമിച്ചു കടന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയും ചിത്രത്തിന്റെ സംവിധായകയുമായ കങ്കണ റണൗട്ട്.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ ചിത്രം സ്വീകരിച്ച പ്രേക്ഷകര്‍ക്ക് കങ്കണ നന്ദി പറഞ്ഞു. എന്നാല്‍, തന്റെ ഹൃദയത്തിലൊരുവേദനയുണ്ടെന്ന മുഖവുരയോടെയാണ് പഞ്ചാബില്‍ ചിത്രം റിലീസ് ചെയ്യാതിരുന്നതിനെക്കുറിച്ച് കങ്കണ പറഞ്ഞത്. ‘പഞ്ചാബില്‍ എന്റെ ചിത്രങ്ങള്‍ നന്നായി പെര്‍ഫോം ചെയ്യാറുണ്ടെന്ന് ഇന്‍ഡസ്ട്രയില്‍ പൊതുവേ പറയാറുണ്ട്. എന്നാല്‍, ഇന്ന് എന്റെ ചിത്രം അവിടെ റിലീസ് ചെയ്യാന്‍ പോലും അനുവദിക്കുന്നില്ല’, കങ്കണ പറഞ്ഞു.
‘കാനഡയിലും ബ്രിട്ടനിലും ചിത്രത്തിനെതിരെ ആക്രമണങ്ങളുണ്ടായി. ചിലര്‍, വളരെക്കുറച്ചുപേരാണ് അവിടെ തീക്കൊളുത്തിയത്. ഞാനും നിങ്ങളും ആ തീയില്‍ എരിയുകയാണ്. എന്റെ ആശയങ്ങളും രാജ്യത്തോടുള്ള കൂറുമാണ് ചിത്രത്തിലൂടെ പ്രകടിപ്പിക്കപ്പെട്ടത്. അത് നമ്മളെ ഒരുമിപ്പിക്കുകയാണോ വിഭജിക്കുകയാണോ ചെയ്യുക എന്ന് നിങ്ങള്‍ ചിത്രം കണ്ടശേഷം തീരുമാനിക്കണം’, കങ്കണ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]