നൃത്തസംവിധായികയായും സംവിധായികയായും ആരാധകരെ സമ്പാദിച്ച കലാകാരിയാണ് ഫറാ ഖാൻ. ചലച്ചിത്ര മേഖലയിൽ അനവധി സൗഹൃദങ്ങളുള്ള ഫറയുടെ ഏറ്റവുമടുത്ത സുഹൃത്ത് ഷാരൂഖ് ഖാനാണ്. നടി അർച്ചന പുരൻ സിംഗിന്റെ വസതിയിൽ സൗഹൃദ സന്ദർശനം നടത്തവേ ഷാരൂഖിന്റെ ഒരു വിചിത്ര സ്വഭാവത്തേക്കുറിച്ച് ഫറാ ഖാൻ പറഞ്ഞത് സോഷ്യൽ മീഡിയ ചർച്ച ചെയ്യുകയാണിപ്പോൾ.
ഒരു സെലിബ്രിറ്റിയിൽനിന്ന് സ്വീകരിച്ച ഏറ്റവും വിലപിടിപ്പുള്ള സമ്മാനമേതാണെന്ന അർച്ചന പുരൻ സിംഗിന്റെ ചോദ്യത്തിനുത്തരമായാണ് ഫറാ ഖാൻ ഷാരൂഖ് ഖാന്റെ സ്വഭാവത്തെക്കുറിച്ച് പറഞ്ഞത്. ഒരുമിച്ച് ചെയ്യുന്ന ഓരോ സിനിമകൾ കഴിയുമ്പോഴും ഷാരൂഖ് തനിക്ക് കാർ വാങ്ങിത്തരുമായിരുന്നെന്ന് ഫറ പറഞ്ഞു. അങ്ങനെയാണെങ്കിൽ താങ്കൾ ഉടനെ ഒരു സിനിമ ചെയ്യൂ എന്നായി അർച്ചനയുടെ തമാശ കലർന്ന മറുപടി.
“ഉറപ്പായിട്ടും. എനിക്ക് ഉടൻ ഒരു സിനിമ ചെയ്യണം. പുതിയ കാർ വാങ്ങാൻ സമയമായി.” അർച്ചനയോട് ഫറയുടെ പ്രതികരണം ഇങ്ങനെ.മൂന്നുമക്കളാണ് ഭർത്താവ് തന്ന ഏറ്റവും മികച്ച സമ്മാനങ്ങൾ. അവരെ കോളേജിലയയ്ക്കാൻ സമയമായിരിക്കുന്നു. അവരുടെ വിദ്യാഭ്യാസ ചെലവുകൾ കണ്ടെത്താനായാണ് യൂട്യൂബ് ചാനൽ തുടങ്ങിയതെന്നും ഫറാ ഖാൻ കൂട്ടിച്ചേർത്തു.
ഓം ശാന്തി ഓം, മേം ഹൂം നാഎന്നീ ചിത്രങ്ങളാണ് ഷാരൂഖിനെ നായകനാക്കി ഫറ ഒരുക്കിയ ചിത്രങ്ങൾ. രണ്ടുചിത്രങ്ങളും ബോക്സോഫീസിൽ വലിയ വിജയങ്ങളായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]