
ഇക്കഴിഞ്ഞ പൊങ്കൽ റിലീസ് ചിത്രങ്ങളിൽ വിജയക്കുതിപ്പ് തുടരുകയാണ് പ്രശാന്ത് വർമ സംവിധാനംചെയ്ത ഹനുമാൻ. തേജ സജ്ജ നായകനായ ചിത്രം ബോക്സോഫീസിൽ 150 കോടി രൂപയാണ് ആഗോളതലത്തിൽ വാരിക്കൂട്ടിയത്. നിരവധി സാഹസിക രംഗങ്ങളുള്ള സൂപ്പർഹീറോ ചിത്രമായാണ് ഹനുമാനെ പ്രശാന്ത് വർമ ഒരുക്കിയത്. ചിത്രത്തിൽ അഭിനയിക്കുന്നതിനിടെ കണ്ണിന് സംഭവിച്ച പരിക്കിനേക്കുറിച്ച് പറഞ്ഞിരിക്കുകയാണ് തേജ സജ്ജ.
സിനിമാ ചിത്രീകരണത്തിനിടെ തേജയുടെ വലതുകണ്ണിനാണ് പരിക്കേറ്റത്. പരിക്ക് പൂർണമായി ബേധമാകണമെങ്കിൽ ശസ്ത്രക്രിയ ചെയ്യണമെന്നും ഒരഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
“ഹനുമാന്റെ ചിത്രീകരണത്തിനിടെ എല്ലുകൾ ഒടിഞ്ഞിരുന്നു. പരിക്കുകൾ ഇപ്പോഴുമുണ്ട്. ഇടയ്ക്ക് വലതുകണ്ണിന്റെ കോർണിയയ്ക്ക് പരിക്കേറ്റു. ഈ മുറിവ് ഉണങ്ങുന്നതേയുള്ളൂ. കഥാപാത്രത്തിനായ് കണ്ണിൽ ഉപയോഗിച്ച ചുവന്ന ലെൻസ് കാരണമുണ്ടായതാണ് കോർണിയയിലെ പരിക്ക്. കൂടാതെ ഒരുപാട് പൊടിയും ചെറിയ കല്ലുമെല്ലാം കണ്ണിൽ വീണു. വേദനാജനകമായിരുന്നു അത്. കാഴ്ച പൂർണമായും പഴയപോലെയാവണമെങ്കിൽ ഉടനേതന്നെ ശസ്ത്രക്രിയ ചെയ്യണം.” താരം പറഞ്ഞു.
ഇങ്ങനെയൊക്കെയാണെങ്കിലും ഹനുമാൻ സിനിമയുടെ ചിത്രീകരണത്തിന്റെ ഓരോ നിമിഷവും താൻ ഏറെ ഇഷ്ടപ്പെട്ടിരുന്നുവെന്ന് തേജ സജ്ജ പറഞ്ഞു. സ്വന്തം രക്തവും വിയർപ്പും കൊടുത്തു എന്ന് പലരും ആലങ്കാരികമായി പറയാറുണ്ട്. പക്ഷേ ഈ സിനിമയ്ക്കുവേണ്ടി എല്ലാവരും അതുതന്നെ ചെയ്തു. സ്നേഹത്തിന്റെയും വേദനയുടെയും സത്യസന്ധതയുടെയും അധ്വാനമാണ് ഹനുമാൻ എന്ന ചിത്രമെന്നും തേജ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]