
കാളിദാസ് ജയറാം നായകനായ ക്രൈം ത്രില്ലർ രജനി ഒടിടിയിലേക്കെത്തിയിരിക്കുകയാണ്. ചിത്രം കഴിഞ്ഞ ദിവസം രജനി ആമസോൺ പ്രൈം വീഡിയോയിൽ സംപ്രേഷണം ചെയ്ത് തുടങ്ങി. വിനിൽ സ്കറിയയാണ് സംവിധാനം.
ലക്ഷ്മി ഗോപാലസ്വാമി, റെബ മോണിക്ക ജോണ്‍, അശ്വിന് കുമാര്‍, ശ്രീകാന്ത് മുരളി, വിന്‍സന്റ് വടക്കന്‍, രമേശ് ഖന്ന, പൂ രാമു, ഷോണ്‍ റോമി, കരുണാകരന് എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ. ആർ.ആർ. വിഷ്ണുവാണ് ഛായാഗ്രഹണം. ദീപു ജോസഫ് എഡിറ്റിങ്ങും ഫോർ മ്യൂസിക്സ് സംഗീതസംവിധാനവും നിർവഹിച്ചിരിക്കുന്നു.
സിനിമയുടെ തിരക്കഥയും സംവിധായകനായ വിനിൽ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. പരസ്യ കലാരംഗത്തെ പ്രഗൽഭരായ നവരസ ഗ്രൂപ്പ്, നവരസ ഫിലിംസിന്റെ ബാനറിൽ ശ്രീജിത്ത് കെ.എസ്., ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേർന്നാണ് നിർമാണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]