തമിഴ് നടനും തമിഴക വെട്രി കഴക നേതാവുമായ വിജയും നടി തൃഷയും ഒന്നിച്ചുള്ള യാത്രയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് രാഷ്ട്രീയ എതിരാളികളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ. വിഷയത്തിൽ വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചും ഡിഎംകെയെ വിമര്‍ശിച്ചും രംഗത്തെത്തിയിരിക്കുകയാണ് അണ്ണാമലൈ. സംസ്ഥാന പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം ഡിഎംകെയുടെ ഐ.ടി വിങ്ങിന് വിജയുടെയും തൃഷയുടെയും വിമാനത്താവളത്തിലെ ദൃശ്യങ്ങള്‍ കൈമാറിയെന്നാണ് അണ്ണാമലൈ ആരോപിക്കുന്നത്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് ഇതു സംബന്ധിച്ച പരാതി നല്‍കുമെന്നും അണ്ണാമലൈ പറഞ്ഞു.
‘വിജയ്ക്കൊപ്പം ആരു വേണമെന്നുള്ളത് വിജയുടെ തീരുമാനമാണ്. പ്രചരിക്കുന്ന ഫോട്ടോ ആര് പുറത്ത് വിട്ടു? ഇങ്ങനെ വരുന്നവരുടെ ഫോട്ടോയെടുക്കുന്നതാണോ സ്റ്റേറ്റ് ഇന്റലിജന്‍സിന്റെ ജോലി. അദ്ദേഹം ബിജെപിക്ക് എതിരെയാണ് സംസാരിക്കുന്നതെങ്കിലും അയാളുടെ സ്വകാര്യ ജീവിതത്തില്‍ തലയിടാന്‍ ആര്‍ക്കും അവകാശമില്ല. ഇതാണോ നിങ്ങള്‍ കാണിക്കേണ്ട രാഷ്ട്രീയ സംസ്കാരം?’ അണ്ണാമലൈ ചോദിക്കുന്നു
ഈ മാസം 12ാം തീയതി നടി കീര്‍ത്തി സുരേഷിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് നടന് വിജയും തൃഷയും ഒന്നിച്ചെത്തിയത്. ഗോവയിലേക്ക് പോകുന്നതിനിടെ വിമാനത്താവളത്തില്‍ വെച്ചുനടന്ന പരിശോധനയുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വിജയും തൃഷയും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ക്ക് ഈ വീഡിയോ ആക്കം കൂട്ടി. ഇതോടെ ഇരുവര്‍ക്കും നേരെ കടുത്ത് സൈബര്‍ ആക്രമണമാണ് ഉയര്‍ന്നത്. വിജയുടെ ഭാര്യ സംഗീതയ്ക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി സേവ് സംഗീത ക്യാംപയിനും വ്യാപകമായി. എന്നാല്‍ വിജയോ തൃഷയോ തമിഴക വെട്രി കഴകമോ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]