ഡിസംബര്‍ നാലിന് പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പരിക്കേറ്റ ഒമ്പത് വയസുകാരനെ കാണാനെത്തി ചിത്രത്തിന്റെ സംവിധായകന് സുകുമാര്‍. ഗുരുതരമായ പരിക്കേറ്റ ശ്രീ തേജിനെയാണ് സുകുമാര്‍ കണാനെത്തിയത്. ഹൈദരാബാദിലെ സന്ധ്യ തീയേറ്ററിലുണ്ടായ സംഭവത്തില്‍ ഒരാള്‍ മരിച്ച കേസില്‍ നടന് അല്ലു അര്‍ജുനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഡിസംബര്‍ 19 നാണ് സുകുമാര്‍ ആശുപത്രിയിലെത്തിയത്. കുട്ടിയുടെ കുടുംബവുമായി സംസാരിച്ച അദ്ദേഹം കുട്ടിയുടെ ആരോഗ്യവിവരങ്ങള്‍ പിതാവിനോട് ചോദിച്ചറിഞ്ഞു. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ സുകുമാര്‍ കുടുംബത്തിന് സാമ്പത്തിക സഹായമായി അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്തു.
ഈ സംഭവത്തില്‍ പരിക്കേറ്റ മറ്റൊരാള്‍ ഹൈദരാബാദിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലാണ്. കുട്ടിയുടെ അമ്മ രേവതി (35) സംഭവത്തില്‍ മരണപ്പെട്ട കേസിലാണ് അല്ലു അര്ജുന് അറസ്റ്റ് ചെയ്യപ്പെട്ടത്.
പുഷ്പ 2- ദി റൂള്‍ എന്ന ചിത്രത്തിന്റെ പ്രീമിയറിനെത്തിയവര്ക്കാണ് പരിക്കേറ്റത്. അല്ലു അര്‍ജുനും സഹതാരമായ ഭാര്യ സ്നേഹ റെഡ്ഡിയും സഹതാരം രശ്മിക മന്ദാനയും അന്ന് തീയ്യറ്ററില്‍ എത്തിയിരുന്നു. ഇതാണ് തിക്കിനും തിരക്കിനും കാരണമായത്.
സംഭവത്തിന് അല്ലു അര്‍ജുനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അറസ്റ്റിന് വിധേയമാകേണ്ടി വന്നു. എന്നാല്‍ പിന്നാലെ തന്നെ ജാമ്യം ലഭിച്ച് പുറത്തിറങ്ങി. മരണപ്പെട്ടയാളുടെ കുടുംബത്തിന് അര്‍ജുനും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]