
സിനിമാരംഗത്ത് വര്‍ഷങ്ങളായി ചൂണ്ടിക്കാട്ടപ്പെടുന്ന ഒന്നാണ് താരങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലങ്ങളിലെ അസമത്വം. ഒരു സിനിമയിലെ തന്നെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടനും നടിക്കും തുല്യമായല്ല പലപ്പോഴും പ്രതിഫലം ലഭിക്കാറുള്ളത്. നിരവധി തവണ സിനിമാപ്രവര്‍ത്തകര്‍ തന്നെ പല സന്ദര്‍ഭങ്ങളിലായി വിഷയം ഉന്നയിച്ചിട്ടുമുണ്ട്. എന്നാല്‍ നായകനായി അഭിനയിച്ച താരങ്ങളെക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങിയ നടിമാരെയും കാണാനാകും. നായകനടന് വാങ്ങിയതിനേക്കാള്‍ ഇരട്ടി തുക പ്രതിഫലം ലഭിച്ച നായികനടിമാരുണ്ട് ചരിത്രത്തില്‍.
ലോകത്ത് ഒരു സിനിമയ്ക്ക് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ നടി അമേരിക്കയില്‍ നിന്നുള്ള സാന്ദ്ര ബുള്ളോക്കാണ്. 2013-ല്‍ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ഗ്രാവിറ്റിയില്‍ നിന്ന് താരം 70മില്ല്യണ്‍ ഡോളറാണ് സ്വന്തമാക്കിയത്. ചിത്രത്തിന്റെ ലാഭവിഹിതമുള്പ്പെടെയാണിത്. ഹോളിവുഡ് റിപ്പോര്‍ട്ടറിന്റെ റിപ്പോര്‍ട്ട് പ്രകാരം നടിക്ക് സിനിമയിലെ അഭിനയത്തിന് 20 മില്ല്യണ്‍ ഡോളര്‍ ലഭിച്ചു. ലാഭവിഹിതമായി 50 മില്ല്യണ്‍ ഡോളറും. ലോകമെമ്പാടും 730 മില്ല്യണ്‍ ഡോളര്‍ വരുമാനം നേടിയ ചിത്രത്തിന്റെ 15% മാണ് നടിക്ക് കിട്ടിയത്. ചിത്രത്തിലെ നടനായ ജോര്‍ജ് ക്ലൂണിക്ക് ലഭിച്ചതാകട്ടെ 35 മില്ല്യണ്‍ ഡോളര്‍. അതായത് സാന്ദ്രക്ക് കിട്ടിയതിന്റെ നേര്‍പകുതി മാത്രം.
ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ നടികളുടെ പട്ടികയില്‍ രണ്ടാമത് ഹോളിവുഡ് നടി മാര്‍ഗോട്ട് റോബിയാണ്. ബാര്‍ബി എന്ന ചിത്രത്തിലെ അഭിനയത്തിന് നടിക്ക് ലഭിച്ചത് 50 മില്ല്യണ്‍ ഡോളറാണ്. ബാഡ് ടീച്ചര്‍ എന്ന ചിത്രത്തില്‍ നിന്ന് 42 മില്ല്യണ്‍ ഡോളര്‍ സ്വന്തമാക്കിയ കാമറൂണ്‍ ഡയസ് പട്ടികയില്‍ മൂന്നാമതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]