തെന്നിന്ത്യന്‍ സൂപ്പര്‍ നായിക കീര്‍ത്തി സുരേഷിന്റെയും ദീര്‍ഘകാല സുഹൃത്ത് ആന്റണിയുടെയും വിവാഹം ഈയടുത്താണ് നടന്നത്. ഗോവയില്‍ വെച്ചുനടന്ന സ്വകാര്യ പരിപാടിയില്‍ സിനിമാതാരങ്ങളും പങ്കെടുത്തിരുന്നു. ഇപ്പോഴിതാ തമിഴ് സൂപ്പർ താരം വിജയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് കീര്‍ത്തി. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലാണ് കീര്‍ത്തി സുരേഷ് ചിത്രങ്ങള്‍ പങ്കുവെച്ചത്.
ഞങ്ങളുടെ സ്വപ്നനായകന്‍ ഞങ്ങളുടെ സ്വപ്ന വിവാഹത്തില്‍ പങ്കെടുത്തപ്പോള്‍… ഇതായിരുന്നു ചിത്രത്തിന് കീർത്തി നല്കിയ ക്യാപ്ഷന്‍. തമിഴ് സ്റ്റൈലിലുള്ള മുണ്ടും വേഷ്ടിയുമാണ് വിജയ് ചടങ്ങിന് ധരിച്ചത്. ഇരുവരുടെയും ആരാധകർ ഉൾപ്പെടെ നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്. ഏറെ കാത്തിരുന്ന ചിത്രം എന്നും കീർത്തിയുടെ മുഖത്തെ സന്തോഷം നോക്കൂ എന്നുമൊക്കെ കമന്റുകളുണ്ട്.
എഞ്ചിനീയറായ ആന്റണി ഇപ്പോള്‍ മുഴുവന്‍ സമയ ബിസിനസ്സുകാരനാണ്. കേരളം ആസ്ഥാനമായുള്ള ആസ്പെറോസ് വിന്‍ഡോസ് സൊല്യൂഷന് ബിസിനസ്സിന്റെ ഉടമ കൂടിയാണ്.ഗോവയില്‍ വെച്ച് നടന്ന സ്വകാര്യ വിവാഹ ചടങ്ങില്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളും എത്തിയിരുന്നു. വിജയ്, നാനി, തൃഷ തുടങ്ങി നിരവധി പേര് ചടങ്ങിലെത്തി.’റിവോള്‍വര്‍ റിത’യടക്കം തമിഴില്‍ രണ്ട് സിനിമകളാണ് കീര്‍ത്തി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. തമിഴ് ചിത്രം തെരിയുടെ ബോളിവുഡ് റീമേക്കായ ബേബി ജോണാണ് കീര്‍ത്തിയുടെ പുതിയ ചിത്രം. വരുണ്‍ ധവാനാണ് ടൈറ്റില്‍ റോളിലെത്തുന്നത്.ഡിസംബര്‍ 25 ന് ചിത്രം റിലീസ് ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]