മോഹന്‍ലാലും ജഗതീശ്രീകുമാറും തകര്‍ത്തഭിനയിച്ച യോദ്ധ സിനിമ കണ്ട ആരും മധുബാലയെ മറന്നിട്ടുണ്ടാവില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം എം.ടി വാസുദേവന്‍ നായരുടെ ഒമ്പത് ഹ്രസ്വചിത്രങ്ങളുടെ സീരീസായ മനോരഥങ്ങളിലെ ‘വില്‍പ്പന’ യിലൂടെ മധുബാല തിരിച്ചുവന്നുവെങ്കിലും മുഴുനീള സിനിമയിലൂടെ ഒരിക്കല്‍ കൂടെ അഭിനയരംഗത്തേക്കെത്തുകയാണ് നടി. പ്രൊഡക്ഷന്‍ നമ്പര്‍ 1 എന്ന് താല്‍ക്കാലിക പേരിട്ട സിനിമയുടെ പൂജ വാരണാസിയില്‍ ആരംഭിച്ചു. മധുബാലയ്ക്കൊപ്പം ഇന്ദ്രന്‍സും സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്നുണ്ട്.
ബാബുജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഭിജിത് ബാബുജി നിര്‍മിക്കുന്നതാണ് ചിത്രിം. ഏറെ ശ്രെദ്ധ നേടിയ ഹ്രസ്വചിത്രം എന്റെ നാരായണിക്ക് ശേഷം വര്‍ഷാ വാസുദേവ് ആണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. പൂര്‍ണമായും വാരണാസിയില്‍ ഷൂട്ട് ചെയ്യുന്ന ആദ്യ മലയാള ചിത്രമാണിത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വാരണാസിയിലെ അസിഗട്ട് ക്ഷേത്രത്തിലാണ് ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ നടന്നത്. ചിത്രത്തിന്റെ താരങ്ങളും അണിയറപ്രവര്‍ത്തകരും സന്നിഹിതരായ പൂജാ ചടങ്ങിന് ശേഷം ചിത്രത്തിന്റെ ചിത്രീകരണം വാരണാസിയില്‍ ആരംഭിച്ചു.
പ്രൊഡക്ഷന്‍ നമ്പര്‍ 1 ന്റെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്
നിര്‍മ്മാണം : അഭിജിത് ബാബുജി- ബാബുജി പ്രൊഡക്ഷന്‍സ്, കഥ, തിരക്കഥ : വര്‍ഷാ വാസുദേവ്, ഛായാഗ്രഹണം : ഫയിസ് സിദ്ധിക്ക്, സംഗീതസംവിധാനം : ഗോവിന്ദ് വസന്ത, എഡിറ്റര്‍ : റെക്ക്സണ്‍ ജോസഫ്, പ്രൊഡക്ഷന്‍ കണ്ട്രോളര് : പ്രശാന്ത് നാരായണ്‍, ആര്‍ട്ട് ഡയറക്റ്റര്‍ : സാബു മോഹന്‍, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : രഞ്ജിത്ത് അമ്പാടി, സൗണ്ട് ഡിസൈനര്‍ : രംഗനാഥ് രവി, കൊറിയോഗ്രാഫര്‍ : ബ്രിന്ദാ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ : നവനീത് കൃഷ്ണ, സ്റ്റില്‍സ്: നവീന്‍ മുരളി, ലൈന്‍ പ്രൊഡ്യൂസര്‍ : ബിജു കോശി, പബ്ലിസിറ്റി ഡിസൈന്‍സ് : യെല്ലോ ടൂത്ത്, പി ആര് ഓ ആന്‍ഡ് മാര്‍ക്കറ്റിങ് കണ്‍സല്‍ട്ടന്റ് : പ്രതീഷ് ശേഖര്‍
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]